പ്രശസ്ത അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് പോൾ തോമസ് ആൻഡേഴ്‌സൺ സംവിധാനം ചെയ്ത് ലിയോനാർഡോ ഡികാപ്രിയോ അഭിനയിച്ച 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' എന്ന ചിത്രത്തെ പ്രശംസിച്ചു സ്റ്റീവൻ സ്പിൽബർഗ്. സ്റ്റീവൻ സ്പിൽബർഗ് ഈ ചിത്രത്തെ ഭ്രാന്തമായ സിനിമ എന്നാണ് വിശേഷിപ്പിച്ചത്.
"താങ്കൾ ഇതുവരെ സംവിധാനം ചെയ്തിട്ടുള്ള മറ്റേതൊരു ചിത്രത്തിലേക്കാളും കൂടുതൽ പോരാട്ട രംഗങ്ങൾ ഈ സിനിമയുടെ ആദ്യ മണിക്കൂറിൽ ഉണ്ട്. ഈ ചിത്രം അത്ര അത്ഭുതകരമാണ്," പോൾ തോമസ് ആൻഡേഴ്‌സണുമായുള്ള സംഭാഷണത്തിനിടെ സ്റ്റീവൻ സ്പിൽബർഗ് പറഞ്ഞു.
സെപ്റ്റംബർ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രമെത്തുന്നത്. സിനിമയുടെ തിരക്കഥയും നിർമ്മാണവും പോൾ തോമസ് ആൻഡേഴ്സൺ തന്നെയാണ്. ഷോൺ പെൻ, ബെനീസിയോ ഡെൽ ടോറോ, റെജീന ഹാൾ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ.
മാർട്ടിൻ സ്കോർസെസെ സംവിധാനം ചെയ്ത 'കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ' എന്ന ചിത്രത്തിന് ശേഷം ഡികാപ്രിയോ നായകനായെത്തുന്ന ചിത്രം കൂടിയാണ് വൺ ബാറ്റിൽ ആഫ്റ്റർ അനദർ. അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 115 മില്യൺ ഡോളർ ആണ് ചിത്രത്തിന്റെ ആകെ ബഡ്ജറ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്