യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ ഹനു രാഘവപുടി ഒരുക്കുന്ന പ്രണയകഥയാണ് 'സീതാരാമം' ദുൽഖർ സൽമാനും മൃണാൽ താക്കൂറുമായിരുന്നു രാമനായും സീതയായും എത്തിയത്. ചിത്രം വൻ ഹിറ്റായിരുന്നു.
ഇപ്പോഴിതാ മൃണാൽ താക്കൂറും ദുൽഖർ സൽമാനും ഒന്നിച്ചുള്ള പുതിയ ചിത്രം വൈറലായതോടെ, 'സീതാ രാമം 2' എത്തുകയാണോ എന്ന സംശയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉയർന്നു. വൈറലാകുന്ന ചിത്രം മൃണാൾ ഠാക്കൂർ ദുൽഖറിനൊപ്പം കുട പിടിച്ചിരിക്കുന്നതാണ്. 2022ൽ ഇറങ്ങിയ സീതാ രാമത്തിൽ ഇങ്ങനെ ഒരു ചിത്രം ഉണ്ടായിരുന്നു.
ഇത് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ചിത്രത്തിന്റെ പശ്ചാത്തലം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ആവേശം നിറഞ്ഞതാണെങ്കിലും, അഭിനേതാക്കളോ അണിയറപ്രവർത്തകരോ ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. സീതാ രാമത്തിന്റെ നിർമ്മാണ കമ്പനിയായ വൈജയന്തി മൂവീസിന് നിലവിൽ ഒരു തുടർഭാഗത്തിനും പദ്ധതിയില്ലെന്ന് വ്യവസായ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അടുത്തിടെ, മൃണാൽ താക്കൂർ ഒരു പുതിയ തെലുങ്ക് സിനിമയുടെ പണിപ്പുരയിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. അതായിരിക്കാം തന്റെ ഹൈദരാബാദ് സന്ദർശനത്തിന് പിന്നിലെ കാരണമെന്ന് കരുതുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
