സെന്ന ഹെഗ്‌ഡെയുടെ പുതിയ ചിത്രമായ 'അവിഹിതം' തീയേറ്ററുകളിലെത്തി. മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക അഭിപ്രായമാണ് നേടുന്നത്. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ സെന്ന ഹെഗ്‌ഡെ ഉണ്ടാക്കിയെടുത്ത ' കാഞ്ഞങ്ങാട് ' ദേശത്തു നിന്ന് തന്നെയാണ് അവിഹിതം സിനിമയും കഥ പറയുന്നത്. അവിടത്തെ നാട്ടുകാരും, അവരുടെ നിഷ്‌കളങ്കതയും, മണ്ടത്തരങ്ങളും, തമാശകളും, വികാരങ്ങളും, എല്ലാം ചേർത്ത് ഒരുക്കിയിരിക്കുന്ന ഒരു അവിഹിത കഥ തന്നെയാണ് അവിഹിതം. തുടർച്ചയായി കാണിക്കുന്ന ഹാസ്യം തന്നെയാണ് സിനിമയുടെ പ്രധാന ആകർഷകം. സ്വാഭാവിക സംഭാഷണത്തിലൂടെ നർമ്മം കണ്ടെത്തി കഥ പറയുന്ന തന്റെ പതിവ് ശൈലിയിലുള്ള ചലച്ചിത്രനിർമ്മാണമാണ് സെന്ന ഇവിടെയും പിന്തുടരുന്നത്. സിനിമയുടെ പേര് അവിഹിതം എന്നാണെങ്കിലും കുടുംബസമേതം പ്രേക്ഷകർക്ക് ഒന്നിച്ചിരുന്നു കാണാവുന്ന വിധത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
പ്രധാന കഥാപാത്രങ്ങളായി വന്ന ഉണ്ണിരാജ ചെറുവത്തൂറും രഞ്ജിത്ത് കങ്കോലും ചിത്രത്തിനകത്ത് അത്ഭുതകരമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. വിനീത് ചാക്യാർ തന്റെതായ രീതിയിൽ പുതുമ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഗുണ്ട ജയനിലൂടെ നമുക്ക് പരിചിതയായ വൃന്ദ മേനോനും മികച്ച അഭിനയം ഈ ചിത്രത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിൽ മറ്റുള്ള അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിട്ടുള്ളത്. ശ്രീരാജ് രവീന്ദ്രന്റെയും രമേശ് മാത്യുസിന്റെയും ഛായാഗ്രഹണം ചിത്രത്തെ ഒരു മികച്ച ദൃശ്യാനുഭവമായി തീർത്തിരിക്കുന്നു. സനത് ശിവരാജിന്റെ എഡിറ്റിങ്ങും മികച്ചതാണ്.
അംബരീഷ് കളത്തറ, സെന്ന ഹെഗ്‌ഡെ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വിനീത് ചാക്യാർ, ധനേഷ് എം രാകേഷ് ഉഷാർ, വൃന്ദ മേനോൻ, അജിത് പുന്നാട്, ഉണ്ണികൃഷ്ണൻ പരപ്പ, അനീഷ് ചെമ്മരത്തി, ഗോപിനാഥൻ ടി, വിജിഷ നീലേശ്വരം, അമ്മിണി ചന്ദ്രലയം, പാർവണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാർ, പ്രേമലത, ശ്യാമിലി ദാസ്, വിപിൻ കെ, സ്വപ്നം പള്ളം, മുകേഷ് ഒ.എം.ആർ, സായന്ത്, കാർത്തിക വിജയകുമാർ, പ്രഭാകരൻ, ശുഭ സി.പി, ലക്ഷ്മണൻ മണ്ണിയത് എന്നിവരാണ് അവിഹിതത്തിലെ മറ്റു താരങ്ങൾ.
ഇഫോർ എക്‌സ്പിരിമെന്റ്‌സ്, ഇമാജിൻ സിനിമാസ്, മാർലി സ്റ്റേറ്റ് ഓഫ് മൈൻഡ് എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്ന ഹെഗ്‌ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം - ശ്രീരാജ് രവീന്ദ്രൻ, രമേഷ് മാത്യൂസ്, ക്രിയേറ്റീവ് ഡയറക്ടർ - ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർ -സനാത് ശിവരാജ്, സംഗീതം - ശ്രീരാഗ് സജി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുധീഷ് ഗോപിനാഥ്, കല -കൃപേഷ് അയ്യപ്പൻകുട്ടി, ആക്ഷൻ - അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ - ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - വിഷ്ണു ദേവ്, റെനിത് രാജ്, കോസ്റ്റ്യൂം ഡിസൈൻ - മനു മാധവ്, മേക്കപ്പ് -രഞ്ജിത്ത് മനാലിപ്പറമ്പിൽ, സൗണ്ട് ഡിസൈൻ -രാഹുൽ ജോസഫ്, സേഥ് എം ജേക്കബ്, ഡിഐ -എസ്.ആർ ആക്ഷൻ ഫ്രെയിംസ് മീഡിയ, വിഎഫ്എക്‌സ് -റാൻസ് വിഎഫ്എക്‌സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട് - ആദർശ് ജോസഫ്, മാർക്കറ്റിംഗ് - കാറ്റലിസ്റ്റ്, ടിൻഗ്, ഓൺലൈൻ മാർക്കറ്റിംഗ് - വിപിൻ കുമാർ, സ്റ്റിൽസ് -ജിംസ്ദാൻ, ഡിസൈൻ - അഭിലാഷ് ചാക്കോ, വിതരണം -ഇ ഫോർ എക്‌സ്പിരിമെന്റ്‌സ് റിലീസ്. പിആർഒ - എ.എസ്. ദിനേശ് എന്നിവരാണ് അണിയറപ്രവർത്തകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്