രാജ്യം കാത്തിരിക്കുന്ന ചിത്രമാണ് കാന്താര. ഒക്ടോബർ 2-ന് ലോകമെമ്പാടും റിലീസ് ചെയ്യും. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി തുടങ്ങിയ വിവിധ ഭാഷകളിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. ചിത്രത്തിൻ്റെ തിയറ്റർ ബിസിനസ് സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ ഏറെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.
പുതിയ വിവരങ്ങൾ അനുസരിച്ച്, ‘കാന്താര’ റിലീസിന് മുമ്പുതന്നെ മികച്ച ബിസിനസ് നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. 123 തെലുങ്ക് പോർട്ടൽ നൽകുന്ന വിവരങ്ങൾ പ്രകാരം, തെലുങ്ക് സംസ്ഥാനങ്ങളിലെ തിയറ്റർ റൈറ്റ്സ് ഏകദേശം 100 കോടി രൂപയ്ക്കും തമിഴ്നാട്ടിലെ വിതരണാവകാശം 32 കോടി രൂപയ്ക്കുമാണ് വിറ്റുപോയത്.
‘കാന്താര’യുടെ ആദ്യഭാഗം കേരളത്തിൽ വിതരണം ചെയ്തത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു. ചെറിയ ബജറ്റിൽ ഒരുങ്ങിയ ആദ്യഭാഗം വലിയ വിജയം നേടിയതിനെ തുടർന്ന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ പുറത്തിറക്കുകയും അവയെല്ലാം ബോക്സ് ഓഫീസ് ഹിറ്റാവുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്