മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റുകളിൽ ഒന്നായ ‘രാവണപ്രഭു’ തിയേറ്ററുകൾ കീഴടക്കാൻ വീണ്ടുമെത്തുകയാണ്.
മംഗലശ്ശേരി നീലകണ്ഠന്റെയും മകൻ കാർത്തികേയന്റെയും കഥ പറയുന്ന ചിത്രം നൂതനമായ ദൃശ്യ-ശബ്ദ വിസ്മയങ്ങളോടെ 4K അറ്റ്‌മോസ് ഫോർമാറ്റിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
ഒക്ടോബർ പത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോൾ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ആദ്യ മണിക്കൂറിൽ തന്നെ റെക്കോർഡ് ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്.
ഇതിലൂടെ, വർഷങ്ങൾക്കിപ്പുറവും ‘രാവണപ്രഭു’വിന് പ്രേക്ഷകർക്കിടയിലുള്ള സ്വീകാര്യത വ്യക്തമാവുകയാണ്.തിയേറ്ററുകളിൽ വീണ്ടും പ്രദർശനത്തിനെത്തുന്ന ‘രാവണപ്രഭു’ അഡ്വാൻസ് ബുക്കിംഗിൽ റെക്കോർഡുകൾ ഭേദിക്കുകയാണ്.
ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡിംഗിൽ ഒന്നാമതെത്തി. ആദ്യ മണിക്കൂറിൽ 5.68K (5,680) ടിക്കറ്റുകളാണ് സിനിമ വിറ്റഴിച്ചത്.
വരും മണിക്കൂറുകളിൽ ടിക്കറ്റ് വിൽപ്പന വലിയ തോതിൽ വർധിച്ച്, ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിന് സാധിക്കുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.
രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ, മുണ്ടക്കൽ ശേഖരൻ തുടങ്ങിയ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ടവരാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4K അറ്റ്‌മോസ് ഫോർമാറ്റിൽ തിയേറ്ററുകളിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്