പൊലീസ് യൂണിഫോമിൽ നവ്യാ നായരും സൗബിൻ ഷാഹിറും: രത്തീനയുടെ 'പാതിരാത്രി' പോസ്റ്റർ പുറത്ത്

SEPTEMBER 11, 2025, 9:12 PM

 പൊലീസ് യൂണിഫോമിൽ നവ്യാ നായരും സൗബിൻ ഷാഹിറും  അവരുടെ ഇരുവശത്തുമായി സിവിൽ വേഷത്തിൽ സണ്ണി വെയ്നും ആൻ അഗസ്റ്റിനും.

 താഴെ ഇരുട്ടിൽ കത്തിജ്വലിച്ചു നിൽക്കുന്ന പൊലീസ് ജീപ്പ്. ജീപ്പിൻ്റെ സൈഡിലായി സിവിൽ വേഷത്തിൽ സൗബിനും, നവ്യയും . പാതിരാത്രി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ദൃശ്യങ്ങളാണിത്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു പാതിരാത്രിയുടെ ഭീതിയും, ആകാംഷയും ഉദ്വേഗവുമൊക്കെ നൽകുന്നു ഈ പോസ്റ്റർ'.

രത്തീന സംവിധാനം ചെയ്യുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ ആഷിയ നാസ്സർ എന്നിവരാണ്  നിർമ്മിക്കുന്നത്.

vachakam
vachakam
vachakam

ഏറെ ചർച്ചചെയ്യപ്പെട്ട, മമ്മൂട്ടി നായകനായി അഭിനയിച്ച പുഴു എന്ന ചിത്രത്തിനു ശേഷം  രത്തീന സംവിധാനം ചെയ്യുന്ന ചിത്രമെന്ന രീതിയിലും ഈ ചിത്രം ഏറെ പ്രാധാന്യമർഹിക്കുന്നു. സമ്പൂർണ്ണമായ ഈ പൊലീസ് കഥയിൽ കോൺസ്റ്റബിൾ ഹരീഷ്, പ്രബേഷണറി എസ്.ഐ ജാൻസി കുര്യൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൗബിൻ ഷാഹിറും , നവ്യാനായരുമാണ്. 

രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി. ഇവരുടെ ഒരു കേസന്വേഷണത്തിനിടയിൽ കടന്നു വരുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒറ്റരാത്രിയിൽ നടക്കുന്ന ഒരു പൊലീസ് ഡ്രാമയാണ് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ഒരു യഥാർത്ഥസംഭവത്തെ ആസ്പദമാക്കി, ഷാജി മാറാടാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇലവിഴാ പൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാജി മാറാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് പാതിരാത്രി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam