മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ലഭിച്ചതിൽ ഒരുപാട് സന്തോഷത്തിലാണെന്നും എടുക്കുന്ന പരിശ്രമത്തിനുള്ള സമ്മാനമാണ് ലഭിച്ചതെന്നും വേടൻ.
'പുരസ്‌കാരം ലഭിച്ചതിൽ വളരെ വലിയ സന്തോഷമുണ്ട്. സുഹൃത്തുക്കളും മറ്റുമായി നിൽക്കുമ്പോളായിരുന്നു അവാർഡ് പ്രഖ്യാപനം കേട്ടത്.
വളരെയധികം സന്തോഷം തോന്നി. അവാർഡ് ഉണ്ടോ ഇല്ലയോ എന്ന് അറിയാത്തതിനാൽ ഇരുന്ന് കാണുകയായിരുന്നു. പുരസ്‌കാരമുണ്ട് എന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി.
ഒരു കലാകാരൻ എന്ന നിലയിൽ കലാകാരന്റെ രാഷ്ട്രീയത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയായി പുരസ്‌കാരത്തെ കാണുന്നു.' വേടൻ കൂട്ടിച്ചേർത്തു.
മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെ മുഴുവൻ ടീമിനോടും നന്ദി പറയാൻ ഈ അവസരും ഉപയോഗിക്കുന്നുവെന്നും വേടൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
