രഞ്ജിത്ത്-മഞ്ജു വാര്യർ ചിത്രം 'ആരോ' പ്രേക്ഷകരുടെ മുന്നിൽ; ചിത്രം മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനലിൽ

NOVEMBER 16, 2025, 8:40 PM

മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിക്കുന്ന ഹൃസ്വ ചിത്രം പുറത്ത്. സംവിധായകൻ രഞ്ജിത് ഒരുക്കിയ, 'ആരോ' എന്ന് പേരിട്ടിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിൽ മഞ്ജു വാര്യർ, ശ്യാമ പ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.

ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ആയത്. ഇതിനോടകം ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ഹൃസ്വ ചിത്രമാണിത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്.

യൂട്യൂബിന് പുറമേ, ഇനി വരുന്ന ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹൃസ്വ ചിത്രം പ്രദർശിപ്പിക്കും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സംവിധായകൻ രഞ്ജിത് ഒരിടവേളക്ക് ശേഷം ഒരുക്കിയ ചിത്രം കൂടിയാണ് 'ആരോ'.

vachakam
vachakam
vachakam

കഥസംഭാഷണങ്ങൾവി. ആർ. സുധീഷ്, കവിതകൽപറ്റ നാരായണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർജോർജ്ജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ്, ഛായാഗ്രാഹകൻപ്രശാന്ത് രവീന്ദ്രൻ, പശ്ചാത്തലസംഗീതംബിജിപാൽ, കലാസംവിധായകൻസന്തോഷ് രാമൻ, എഡിറ്റർരതിൻ രാധാകൃഷ്ണൻ, കളറിസ്റ്റ്‌ലിജു പ്രഭാകർ,

പ്രൊഡക്ഷൻ സൌണ്ട് മിക്‌സർ, സൌണ്ട് ഡിസൈനർഅജയൻ അടാട്ട്, കോസ്റ്റ്യൂം ഡിസൈനർസമീറ സനീഷ്, മേക്കപ്പ്‌രഞ്ജിത് അമ്പാടി, അസോസിയേറ്റ് ഡയറക്ടർമാർ ഋത്വിക് ലിമ രാമദാസ്, വിവേക് പ്രശാന്ത് പിള്ളൈ,  വിഎഫ്എക്‌സ്‌വിശ്വ വിഎഫ്എക്‌സ്,

സ്റ്റിൽ ഫോട്ടോഗ്രാഫർമാർസുജിത് വെള്ളനാട്, സുമിത് വെള്ളനാട്,  പബ്ലിസിറ്റി ഡിസൈൻയെല്ലോ ടൂത്ത്‌സ്, പിആർഒ  വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിജിറ്റൽ പിആർ  വിഷ്ണു സുഗതൻ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam