തെലുങ്ക് നടൻ രാംചരണിനെ കാണാനെത്തി ജപ്പാനിൽനിന്നുള്ള ആരാധക സംഘം. ഹൈദരാബാദിലായിരുന്നു ഈ കൂടിക്കാഴ്ച.
രാജമൗലി സംവിധാനം ചെയ്ത RRR എന്ന ചിത്രം ജപ്പാനിൽ റിലീസ് ചെയ്തിരുന്നു. ചിത്രം അവിടെ വൻ വിജയമായതോടെ രാംചരണിന് ജപ്പാനിലും ഏറെ ആരാധകരുണ്ടായി.
അവരിൽ ചിലരാണ് അദ്ദേഹത്തെ ഹൈദരാബാദിലെത്തി നേരിൽക്കണ്ടത്. നടന്റെ പിആർ ടീം പങ്കുവെച്ച വീഡിയോയിൽ ആരാധകരുമായി രാംചരൺ സംവദിക്കുന്നത് കാണാം.
കൂട്ടത്തിൽ ഒരു ആരാധിക RRR 100 തവണ കണ്ടിട്ടുണ്ടെന്ന് രാംചരണിനോട് പറഞ്ഞു. ഇതുകേട്ട് താരം അദ്ഭുതപ്പെടുന്നുണ്ട്. ഇവർ ചരണിന് സമ്മാനങ്ങളും നൽകി.
"RRR" ജപ്പാനിൽ വൻ വിജയമായതിന് ശേഷം രാം ചരണിൻ്റെ ജനപ്രീതി അവിടെ വർധിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വരാനിരിക്കുന്ന ചിത്രം "പെഡ്ഡി", സബ്ടൈറ്റിലുകളോടെ അവിടെ റിലീസ് ചെയ്യുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം 2026 മാർച്ചിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
