അല്ലു അർജുൻ്റെ പുഷ്പ 2 റിലീസിന് മുമ്പ് തന്നെ സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. താരനിരയുടെയും പ്രതിഫലത്തിൻ്റെയും പേരിൽ വാർത്തകളിൽ നിറഞ്ഞുനിന്ന പുഷ്പയിലൂടെ ചരിത്രം സൃഷ്ടിക്കുകയാണ് അല്ലു അർജുനും സംവിധായകൻ സുകുമാറും.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് പുഷ്പ 2 കണക്കാക്കപ്പെടുന്നത്. ആദ്യ ഭാഗത്തിന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് ഓരോ ഫ്രെയിമിലും ആരാധകരെ ത്രില്ലടിപ്പിക്കുന്ന തരത്തിലാണ് സുകുമാർ പുഷ്പയുടെ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 400-500 കോടി ബഡ്ജറ്റിൽ ഒരുക്കിയ പുഷ്പ ഡിസംബർ 5ന് തിയറ്ററുകളിലെത്തും. വാർത്ത ശരിയാണെങ്കിൽ റിലീസിന് മുമ്പേ തന്നെ ഇരട്ടി നിക്ഷേപം പുഷ്പ നേടിയിട്ടുണ്ട്.
ഒടിടി റൈറ്റ്‌സ്, സാറ്റലൈറ്റ് റൈറ്റ്‌സ്, മ്യൂസിക് റൈറ്റ്‌സ് തുടങ്ങി നോണ്‍ തിയററ്റിക്കല്‍ റവന്യൂവിലൂടെ 1000 കോടി രൂപ പുഷ്പ ഇതിനകം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. 500 കോടി രൂപയ്ക്ക് ഒരുക്കിയ പുഷ്പയില്‍ ഏറ്റവും കൂടുതല്‍ ചെലവ് നായകന്‍ അല്ലു അര്‍ജുന്റെ പ്രതിഫലം തന്നെയാണ്. 300 കോടിയാണത്രേ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിനായി അല്ലു അര്‍ജുന്‍ വാങ്ങിയത്. ഇതോടെ, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ എന്ന കിരീടം ഷാരൂഖ് ഖാനില്‍ നിന്നും അല്ലു അര്‍ജുന്‍ സ്വന്തമാക്കി. രാജ്യത്തെ ഏറ്റവും താരമൂല്യമുള്ള നടനും അല്ലു അര്‍ജുന്‍ തന്നെ.
നായകനും വില്ലനും ഒന്നിക്കുന്ന സിനിമയിൽ പ്രതിഫലം ഒരുപോലെയല്ല. ഫഹദ് ഫാസിൽ രണ്ടാം ഭാഗത്തിന് എട്ട് കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ഭാഗങ്ങളിലും നായികയായെത്തുന്ന രശ്മിക മന്ദാനയ്ക്ക് 10 കോടിയാണ് പ്രതിഫലം. ആദ്യ ഭാഗത്തിൽ സാമന്തയുടെ സ്പെഷ്യൽ അപ്പിയറൻസ് ആയിരുന്നു ഹൈലൈറ്റെങ്കിൽ രണ്ടാം ഭാഗത്തിൽ ശ്രീലീല എത്തും. ഒരു പാട്ടിൽ അല്ലു അർജുനൊപ്പം നൃത്തം ചെയ്യാൻ ശ്രീലീലയുടെ പ്രതിഫലം 2 കോടിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്