'വീടിന്റെ ആധാരം വച്ച് എടുത്ത സിനിമ, പുലിയുടെ പരാജയം എന്നെ തകര്‍ത്തു കളഞ്ഞു'; നിര്‍മാതാവ്

AUGUST 27, 2025, 12:17 AM

2015-ൽ പുറത്തിറങ്ങിയ തമിഴ് ഫാന്റസി ചിത്രമായ പുലി നിർമ്മിക്കുന്നതിന് മുമ്പ്, പി.ടി. സെൽവകുമാർ വർഷങ്ങളോളം വിജയ്‌യുടെ സുഹൃത്തും പി.ആർ.ഒയുമായിരുന്നു. അടുത്തിടെ, സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് ഓണററി ഡോക്ടറേറ്റ് ലഭിച്ചപ്പോൾ, അദ്ദേഹം തന്റെ കരിയറിനെക്കുറിച്ചും പുലിയുടെ പരാജയം തന്നെ എങ്ങനെ തകർത്തുവെന്നും തുറന്നു പറഞ്ഞു. പുലി പരാജയപ്പെട്ടെങ്കിലും, അതിനുശേഷം വിജയ്‌യുടെ പ്രതിഫലം ഇരട്ടിയായി എന്നും സെൽവകുമാർ വെളിപ്പെടുത്തി.

ഒരു ദിവസം വിജയ് തന്നെ വീട്ടിലേക്ക് വിളിച്ച് സംവിധായകൻ ചിമ്പു ദേവനോടൊപ്പം ഒരു സിനിമ നിർമ്മിക്കാൻ ആവശ്യപ്പെട്ടതായി സെൽവകുമാർ വെളിപ്പെടുത്തി. ചിത്രത്തിൽ ശ്രീദേവി അവതരിപ്പിച്ച വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ശോഭനയെയായിരുന്നു. പിന്നീട് മുംബൈയില്‍ വെച്ച് ശ്രീദേവിയെ കാസ്റ്റ് ചെയ്യുകയായിരുന്നു എന്നും നിര്‍മാതാവ് പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍, തന്നോട് അടുപ്പമുള്ളവര്‍ തന്നെ ഒറ്റികൊടുത്തു എന്നും സെല്‍വകുമാര്‍ പറഞ്ഞു. പുലി റിലീസ് ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ആദായനികുതി വകുപ്പ് സെല്‍വകുമാറിന്റെയും വിജയ് യുടെയും നിര്‍മാതാവ് ഷിബു തമീന്‍സിന്റെയും വീടുകള്‍ റെയ്ഡ് ചെയ്തു.

vachakam
vachakam
vachakam

"ഞാന്‍ സമ്പന്ന കുടുംബത്തില്‍ നിന്നല്ല വരുന്നത്. എന്റെ വീടിന്റെ ആധാരം ഉള്‍പ്പെടെ ചെലവഴിച്ചാണ് ഞാന്‍ ചിത്രം പുറത്തിറക്കിയത്. നിര്‍ഭാഗ്യവശാല്‍ അത് വലിയൊരു പരാജയമായിരുന്നു. എന്റെ 27 വര്‍ഷത്തെ കഠിനാധ്വാനമാണ് തകര്‍ന്നത്. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ആത്മഹത്യ ചെയ്‌തേനെ", സെല്‍വകുമാര്‍ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam