ഗ്ലോബൽ സെൻസേഷനായ പ്രിയങ്ക ചോപ്ര ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ടോളിവുഡ് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ നായകനാക്കി സംവിധായകൻ രാജമൗലി ഒരുക്കുന്ന പാൻ-ഇന്ത്യ ചിത്രമായ 'വാരണാസി'യിൽ മന്ദാകിനി എന്ന പ്രധാന വേഷത്തിൽ താരം എത്തുന്നു. ചെയ്യുന്നു. പ്രിയങ്ക ചോപ്രയുടെ കഥാപാത്രം ശക്തവും വേറിട്ടതുമായ ഒന്നാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
രാജമൗലിയുടെ 'വാരണാസി' ഏകദേശം 1,000 കോടി ബജറ്റിൽ ആണ് പുറത്തിറങ്ങുന്നത്. പ്രിയങ്ക ചോപ്രയുടെ പ്രതിഫലമാകട്ടെ 30 കോടിയും. ഒരു ഇന്ത്യൻ നടിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലങ്ങളിലൊന്നാണിത്. നയൻതാര, ദീപിക തുടങ്ങിയ മുൻനിര നടിമാർ ഒരു സിനിമയ്ക്ക് ഏകദേശം 5–10 കോടി രൂപ വാങ്ങുമ്പോൾ, പ്രിയങ്ക ചോപ്രയുടെ 'വാരണാസി'യിലെ 30 കോടി രൂപ പ്രതിഫലം മൂന്ന് മുൻനിര നായികമാരുടെയും ആകെ പ്രതിഫലത്തിന് തുല്യമാണ്.
2002 ൽ തമിഴൻ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര അരങ്ങേറ്റം കുറിച്ചത്, വെറും 5 ലക്ഷം മാത്രമായിരുന്നു അന്നത്തെ പ്രതിഫലം. രണ്ട് പതിറ്റാണ്ടുകൾക്കുശേഷം, വാരണാസിയിലൂടെ തെലുങ്ക് സിനിമയിലേക്ക് തിരിച്ചെത്തിയ പ്രിയങ്കയ്ക്ക് ഇപ്പോഴാകട്ടെ പ്രതിഫലം 30 കോടിയും.
സൂപ്പർസ്റ്റാർ മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിൽ മലയാളത്തിൻ്റെ സ്വന്തം പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടീസർ നൽകുന്ന സൂചനകൾ പ്രകാരം, ‘വാരണാസി’ വി.എഫ്.എക്സ് മികവിൽ സമ്പന്നമായ ഒരു ചിത്രമായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
