തമിഴിലെ യുവതാരം പ്രദീപ് രംഗനാഥനും മമിത ബൈജുവും നായകനും നായികയുമായെത്തുന്ന 'ഡ്യൂഡ്' റിലീസിനൊരുങ്ങുന്നു. ദീപാവലി റിലീസായി ഒക്ടോബർ 17ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധ നേടിയ മമിത നായികയായെത്തുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് 'ഡ്യൂഡ്'.
സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം വൈറലായി കഴിഞ്ഞിട്ടുണ്ട്.
ചിത്രത്തിലെ ആദ്യഗാനമായി എത്തിയ ‘ഊരും ബ്ലഡ്’ 'ഡ്യൂഡി'ലെ ഫസ്റ്റ് ഗിയർ എന്ന ടാഗ് ലൈനുമായാണ് എത്തിയത്. പിന്നാലെ വന്ന 'നല്ലാരു പോ' എന്ന ഗാനം രണ്ടാമത്തെ ഗിയർ ആയെത്തി. ഏറ്റവും ഒടുവിൽ 'ഡ്യൂഡി'ലെ മൂന്നാമത്തെ ഗിയർ എന്ന ടാഗ് ലൈനിലാണ് 'സിങ്കാരി' എന്ന ഗാനം എത്തിയിരിക്കുന്നത്. ഇ ഫോർ എൻ്റർടെയ്ൻമെൻ്റ് സാണ് ചിത്രത്തിൻ്റെ കേരള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്.
'ഊരും ബ്ലഡ്' യൂട്യൂബിൽ ഇതുവരെ 4 കോടിയിലേറെ ആസ്വാദക ഹൃദയങ്ങൾ കവർന്നുകഴിഞ്ഞു. 'നല്ലാരു പോ' 41 ലക്ഷവും 'സിങ്കാരി' 87 ലക്ഷവും വ്യൂസ് നേടികഴിഞ്ഞിട്ടുണ്ട്. ‘സിങ്കാരി’ എന്ന ഗാനത്തിന്‍റെ ലിറിക്കൽ വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പാൽ ഡബ്ബ വരികളെഴുതി സായ് അഭ്യങ്കറും ദീപ്തി സുരേഷും ബെദുമികയും പാൽ ഡബ്ബയും ചേർന്നാണ് 'ഊരും ബ്ലഡ്' പാടിയിരിക്കുന്നത്. വിവേക് വരികൾ എഴുതി ടിപ്പുവും മോഹിത് ചൗഹാനും സായ് അഭ്യങ്കറും ചേർന്നാണ് 'നല്ലാരു പോ' ആലപിച്ചിരിക്കുന്നത്. സഞ്ജയ് സെംവി വരികൾ എഴുതിയിരിക്കുന്ന 'സിങ്കാരി'യിലൂടെ പ്രദീപ് രംഗനാഥൻ ആദ്യമായി ഗായകനായിരിക്കുന്നു എന്ന പ്രത്യേകയും ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്