പ്രഭാസ് ആരാധകരെ ആവേശത്തിലാഴ്ത്തി 'സ്പിരിറ്റ്' സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം മാർച്ച് ആഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.
തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടി-സീരീസ് ഈ വിവരം പങ്കുവച്ചത്. തൃപ്തി ദിമ്രിയാണ് സിനിമയിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. പുതുവത്സര ദിനത്തിൽ പുറത്തുവിട്ട 'സ്പിരിറ്റ്' ഫസ്റ്റ് ലുക്കിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ചിത്രം തിയേറ്ററിലെത്താൻ 2027 വരെ കാത്തിരിക്കേണ്ടി വരുന്നതിലുള്ള നിരാശയും ചിലർ കമന്റുകളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
അർജുൻ റെഡ്ഡി', 'അനിമൽ' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വാങ്കയും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സ്പിരിറ്റ്. പ്രഭാസിനും തൃപ്തിക്കും പുറമേ, വിവേക് ഒബ്റോയ്, കാഞ്ചന, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
