'ഭീഷ്‍മ'യും 'നേരും' വീണു; ലോക അതിവേഗം 100 കോടിയിലേക്ക് !

SEPTEMBER 2, 2025, 10:01 PM

മലയാള സിനിമയിലെ സമീപകാല ബിഗ് ഹിറ്റുകളുടെ നിരയിലേക്ക് എത്തുകയാണ് ഓണം റിലീസ് ആയി എത്തിയ ലോക. മലയാളത്തില്‍ നിന്നുള്ള സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയായ ലോകയുടെ ആദ്യ ഭാഗമായ ചന്ദ്രയാണ് ഓണം റിലീസ് ആയി എത്തിയത്. ഓഗസ്റ്റ് 28 നായിരുന്നു ചിത്രത്തിന്‍റെ ആഗോള റിലീസ്.  മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. 


കേരളത്തിന് പുറത്ത് തമിഴ്, തെലുങ്ക് ഭാഷാ പതിപ്പുകളും ജനപ്രീതി നേടിയതോടെ വലിയ ബോക്സ് ഓഫീസ് സാധ്യതകളുടെ കവാടത്തിന് മുന്നിലാണ് ഇപ്പോള്‍ ചിത്രം. ഇപ്പോഴിതാ റിലീസിന്‍റെ ആറാം ദിനത്തിലെ കളക്ഷന്‍ കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്.

vachakam
vachakam
vachakam


ഇതിനകം നേടിയിരിക്കുന്നത് 93 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള സംഖ്യയാണ് ഇത്. ഇത് ശരിയാണെങ്കില്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായ ഭീഷ്മ പര്‍വ്വത്തിന്‍റെയും മോഹന്‍ലാല്‍ നായകനായ നേരിന്‍റെയും പൃഥ്വിരാജ് നായകനായ ഗുരുവായൂരമ്പല നടയിലിന്‍റെയുമൊക്കെ ലൈഫ് ടൈം കളക്ഷന്‍ ഈ ചിത്രം മറികടന്നിട്ടുണ്ട്. നേര് 86 കോടിയും ഭീഷ്‍മപര്‍വ്വം 88 കോടിയും ഗുരുവായൂരമ്പല നടയില്‍ 90 കോടിയും ആണ് നേടിയിരുന്നത്.


vachakam
vachakam
vachakam

മലയാളത്തിലെ എക്കാലത്തെയും കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ 12-ാം സ്ഥാനത്താണ് ഇപ്പോള്‍ ചിത്രം. നാളത്തെ കളക്ഷനോടെ ചിത്രം 100 കോടി ക്ലബ്ബില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ അതിവേഗം 100 കോടി ക്ലബ്ബില്‍ എത്തിയ മലയാളം ചിത്രങ്ങളുടെ പട്ടികയിലേക്കും ലോക എത്തിച്ചേരും. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡൊമിനിക് അരുണ്‍ ആണ് സംവിധായകന്‍.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam