പിതാവിൻ്റെ കേസ് ഡയറിയുമായി എം.എ.നിഷാദ് 

APRIL 8, 2024, 10:38 AM

മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഒരു സംവിധായകനാണ്എം.എ. നിഷാദ്. പ്രഥ്വിരാജ് നായകനായ പകൽ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് സംവിധായകനിരയിലേക്ക് നിഷാദ് കടന്നു വരുന്നത്.

മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ചിത്രമെന്ന നിലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു  പകൽ. തുടർന്ന് നഗരം, മമൂട്ടി മുഖ്യ വേഷത്തിലഭിനയിച്ച ബസ്റ്റ് ഓഫ് ലക്ക്, സുരേഷ് ഗോപിനായകനായ ആയുധം, ജയസൂര്യ പ്രധാന വേഷത്തിലഭിനയിച്ച വൈരം 66മധുരബ പതിസ്, കിണർ, തെളിവ്,  ഭാരത് സർക്കസ്, അയർ ഇൻ അറേബ്യ എന്നിങ്ങനെ പത്തു ചിത്രങ്ങൾ സംവിധാനം ചെയ്തു. 

നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ടുമെൻ എന്ന ചിത്രത്തിൽ നായകനാവുകയും ചെയ്തു കൊണ്ട്.  തൻ്റെ സാന്നിദ്ധ്യം ഈ രംഗങ്ങളിലെല്ലാം അടയാളപ്പെടുത്തിയ ഒരു കലാകാരനാണ് എം.എ. നിഷാദ്. ഇപ്പോഴിതാ പുതിയചിത്രവുമായി എത്തുന്നു. 

vachakam
vachakam
vachakam

ഇക്കുറി നിഷാദിൻ്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായ പി.എം. കുഞ്ഞിമൊയ്തീൻ്റെ കേസ് ഡയറിയിൽ നിന്നുമാണ് കഥ തെരഞ്ഞെടുത്തിരിക്കുന്നത്. 

ദീർഘകാലം ക്രൈംബ്രാഞ്ച് എസ്.പി.യായും, പിന്നീട് ഇടുക്കി എസ്.പി.യായും, പ്രവർത്തിച്ചു പോന്ന കുഞ്ഞി മെയ്തീൻ മധ്യമേഖല ഡി.ഐ.ജിയായും, ക്രൈംബ്രാഞ്ച് ഡി. ഐ.ജിയായും പ്രവർത്തിച്ചതിനു ശേഷമാണ് സർവ്വീസ്സിൽ നിന്നും വിരമിച്ചത്. 

വിശിഷ്ട സേവനത്തിന് രണ്ടു പ്രാവശ്യം ഇൻഡ്യൻ പ്രസിഡൻ്റിൻ്റെ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.  പ്രമാദമായ പല കേസ്സുകളുടേയും ചുരുളുകൾ നിവർത്തിയിട്ടുള്ള ഇദ്ദേഹത്തിൻ്റെ കേസ് ഡയറിയിലെ ഒരു കേസ്സാണ് എം.എ. നിഷാദ് തൻ്റെ പുതിയ സിനിമയുടെ പ്രമേയം. വൃത്തമാക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

നിഷാദ് തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഈ ചിത്രത്തിലെ മുഖ്യമായ ഒരു കഥാപാത്രത്തെ നിഷാദ് അവതരിപ്പിക്കുന്നുമുണ്ട്.പൂർണ്ണമായും ഇൻവസ്റ്റിഗേഷൻ ചിത്രമായിരിക്കുമിത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam