ഇന്ത്യൻ ത്രില്ലർ സിനിമകളിൽ മുന്‍ നിരയിൽ നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന 'ദൃശ്യം'.
മോഹൻലാൽ അവതരിപ്പിച്ച 'ജോർജ് കുട്ടി'യെ നടന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങൾക്ക് ഒപ്പമാണ് പ്രേക്ഷകർ ഇടം നൽകിയിരിക്കുന്നത്. ഇപ്പോഴിതാ 'ദൃശ്യം 3'ലെ തന്റെ ഭാഗം മോഹൻലാൽ പൂർത്തിയാക്കിയിരിക്കുന്നു.
സഹതാരങ്ങൾക്കും സിനിമയിലെ അണിയറപ്രവർത്തകർക്കും ഒപ്പം കേക്ക് മുറിച്ചാണ് നടൻ സന്തോഷം പങ്കിട്ടത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
നേരത്തെ, 'ദൃശ്യം 3'യുടെ റൈറ്റ്‍സിനെ ചൊല്ലിയുള്ള വാർത്തകൾ വലിയ ചർച്ചയായിരുന്നു. സിനിമയുടെ ആഗോള തിയേറ്ററിക്കൽ, ഓവർസീസ്, ഡിജിറ്റൽ അവകാശങ്ങൾ ബോളിവുഡ് നിർമാതാക്കളായ പനോരമ സ്റ്റുഡിയോസിന് 350 കോടി രൂപയ്ക്ക് വിറ്റതാണ് ചർച്ചകൾക്ക് വഴിവച്ചത്.
'ദൃശ്യ'ത്തിന്റെ ഹിന്ദി പതിപ്പിന്റെ നിർമാതാക്കളാണ് പനോരമ സ്റ്റുഡിയോസ്. മനോരമ ഹോർത്തൂസിന്റെ ‘ആകാശം തൊട്ട് മലയാളം സിനിമ: ദ് പവർ ബിഹൈൻഡ് ദ് റൈസ്’ എന്ന വിഷയത്തിലെ ചർച്ചയിൽ നിർമാതാവ് എം. രഞ്ജിത്ത് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
