22 വർഷങ്ങൾക്കു ശേഷം കാരിക്കാമുറി ഷൺമുഖൻ തിരിച്ചു വരുന്നു; രഞ്ജിത്ത് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

JANUARY 6, 2026, 3:57 AM

കൊച്ചി: മമ്മൂട്ടിയുടെ കഥാപാത്രങ്ങളിൽ പ്രത്യേക ഫാൻ ബേസുള്ള 'കാരിക്കാമുറി ഷൺമുഖൻ' തിരിച്ചുവരുന്നു. രഞ്ജിത്തിന്റെ സംവിധാനത്തിൽ 2004ൽ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന ചിത്രത്തിലാണ് ഈ നെഗറ്റീവ് ഷേഡുള്ള നായകനെ മമ്മൂട്ടി അവതരിപ്പിച്ചത്.

ഇപ്പോഴിതാ 'തുടരും' സിനിമയിലെ ജോർജ് എന്ന വില്ലൻ കഥാപാത്രമായെത്തി കയ്യടി വാങ്ങിയ പ്രകാശ് വർമ നായകനാകുന്ന പുതിയ ചിത്രത്തിലൂടെ ഷൺമുഖൻ വീണ്ടും എത്തുന്നതായാണ് റിപ്പോർട്ട്.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു. കോട്ടയം സിഎംസ് കോളേജ് ആണ് മറ്റൊരു പ്രധാന ലൊക്കേഷൻ. അഞ്ച് ദിവസമാകും മമ്മൂട്ടിയുടെ ഭാഗങ്ങളുടെ ചിത്രീകരണം.

vachakam
vachakam
vachakam

കൊച്ചിയിലെ പൊലീസുകാരുടെ കഥയാണ് സിനിമ പറയുന്നത്. പ്രകാശ് വര്‍മയ്‌‌ക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിൽ അഭിരാമിയും സിദ്ധിഖും ആണ് മറ്റു പ്രധാന വേഷങ്ങളിൽ.

ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. കോ–ഡയറക്ടർ ശങ്കർ രാമകൃഷ്ണൻ. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ. സ​ത്യം സി​നി​മാ​സി​ന്റെ ബാ​നറിൽ എം.ജി. പ്രേ​മ​ചന്ദ്ര​നും വ​ർ​ണ​ ചി​ത്ര​യു​ടെ ​ബാ​ന​റി​ൽ മ​ഹാ​ സു​ബൈ​റും​ ​ചേ​ർ​ന്നാണ് നിര്‍മാണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam