ദീർഘകാലത്തിന് ശേഷം വീണ്ടും ഒരു മമ്മൂട്ടി-അടൂർ ഗോപാലകൃഷ്ണൻ ചിത്രം ഒരുങ്ങുന്നു. മമ്മൂട്ടിയെ നായകനാക്കി അടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും ചലച്ചിത്ര ശീർഷക പ്രകാശനവും (നാളെ) ജനുവരി 23ന് നടക്കും.
സിനിമയുടെ പേര് എന്താണെന്ന് നാളെ രാവിലെ 10.30ന് അറിയാം. മമ്മൂട്ടി കമ്പനിയുടെ എട്ടാമത് നിർമാണ സംരംഭമായാണ് ചിത്രം ഒരുങ്ങുന്നത്.അടൂർ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.
തകഴിയുടെ 'രണ്ടിടങ്ങഴി' എന്ന പ്രസിദ്ധമായ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാകും ചിത്രം എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 1958ൽ നീലാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ 'രണ്ടിടങ്ങഴി' സിനിമ ആക്കിയിരുന്നു. തകഴി തന്നെയാണ് ഈ സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
1987ൽ റിലീസായ 'അനന്തരം' എന്ന ചിത്രത്തിനായാണ് അടൂരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നത്. പിന്നാലെ, മതിലുകൾ, വിധേയൻ, അനന്തരം എന്നീ ചിത്രങ്ങളിൽ അടൂരിന്റെ സംവിധാനത്തിൽ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ തിരശീലയിലെത്തി.
'മതിലുകളി'ലെ വൈക്കം മുഹമ്മദ് ബഷീറും 'വിധേയനി'ലെ ഭാസ്കര പട്ടേലർ എന്ന ക്രൂരനായ ജന്മിയും മമ്മൂട്ടിയുടെ ഏറെ പ്രശംസ നേടിയ കഥാപാത്രങ്ങളാണ്. രണ്ട് കഥാപാത്രങ്ങളും മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും നേടിക്കൊടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
