മഹേഷ് നാരായണൻ മമ്മൂട്ടി മോഹൻലാൽ ആന്റോ ജോസഫ് ടീസർ നാളെ

OCTOBER 1, 2025, 12:47 PM

ആറ് മാസത്തോളം നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വീണ്ടും ക്യാമറക്ക് മുന്നിൽ. മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളിൽ ആണ് മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്തത്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ  ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്.

സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ.സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.  ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്.

മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രമായാണ് ഈ പ്രൊജക്റ്റ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടീസർ നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുറത്തു വരും. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ആയാണ് ചിത്രത്തിന്റെ മുൻ ഷെഡ്യൂളുകൾ പൂർത്തിയാക്കിയത്.

vachakam
vachakam
vachakam

ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി  മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങളും ഇനി ബാക്കിയുള്ള ഷെഡ്യൂളുകളുടെ ഭാഗമാണ്. ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് തുടങ്ങിയവർക്കൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ.

പ്രശസ്ത ബോളിവുഡ് സിനിമാട്ടോഗ്രഫർ മനുഷ് നന്ദനാണ് ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്.  സംഗീതം  സുഷിൻ ശ്യാം, എഡിറ്റിംഗ്  മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനര്‌സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി  വിഷ്ണു ഗോവിന്ദ്,  പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്‌സ്  സുനിൽ സിങ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട്  വൈശാഖ് പി വി, മേക്കപ്പ്  രഞ്ജിത് അമ്പാടി,

ലിറിക്‌സ്  അൻവർ അലി, സംഘട്ടനം  ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ  ധന്യ ബാലകൃഷ്ണൻ,  നൃത്ത സംവിധാനം  ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ  ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടർ: ഫാന്റം പ്രവീൺ, സ്റ്റിൽസ്  നവീൻ മുരളി, വിഎഫ്എക്‌സ്  ഫയർഫ്‌ളൈ, എഗ്ഗ് വൈറ്റ്,

vachakam
vachakam
vachakam

ഐഡന്റ് വിഎഫ്എക്‌സ് ലാബ്, ഡി ഐ കളറിസ്റ്റ്  ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ  എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam