മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമായ ലോക: ചാപ്റ്റര്‍ 1 ചന്ദ്ര ഇനി ഒടിടിയിലേക്ക്. കഴിഞ്ഞ ദിവസമാണ് ചിത്രം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായ ഔദ്യോഗിക പ്രഖ്യാപനം എത്തിയത്. മലയാളത്തിലെ ആദ്യ 300 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. അതിന് പിന്നാലെയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് പ്രഖ്യാപനവും എത്തിയിരിക്കുന്നത്.
ചിത്രം റിലീസിന്‍റെ 50-ാം ദിനത്തിലേക്ക് അടുക്കുമ്പോഴാണ് ഒടിടി റിലീസ് പ്രഖ്യാപനം എത്തിയിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ലോക എത്തുക. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. മറിച്ച് ഉടന്‍ എത്തും എന്ന് മാത്രമാണ് നിലവിലെ അറിയിപ്പ്.
മലയാളത്തിന്‍റെ ഓണം റിലീസ് ആയി ഓഗസ്റ്റ് 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെയാണ് എത്തിയതെങ്കിലും ചിത്രത്തിന്‍റെ പരസ്യ മെറ്റീരിയലുകള്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എന്നാല്‍ റിലീസ് ദിനത്തില്‍ത്തന്നെ മസ്റ്റ് വാച്ച് എന്ന അഭിപ്രായം നേടാന്‍ ചിത്രത്തിന് സാധിച്ചു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലും ചിത്രം എത്തിയിരുന്നു. ഇതില്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളും മികച്ച പ്രതികരണം നേടി. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ലോകയുടെ തമിഴ് പതിപ്പ് ഇന്ത്യയില്‍ നിന്ന് 16.44 കോടി നെറ്റ് കളക്ഷനും തെലുങ്ക് പതിപ്പ് 13.74 കോടി നെറ്റും നേടിയിരുന്നു. 3.74 കോടി നെറ്റ് ആണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് നേടിയത്.
അതേസമയം ആദ്യ ചാപ്റ്റര്‍ കൊണ്ടുതന്നെ ഇന്ത്യ ഒട്ടുക്കുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ കാത്തിരിപ്പ് സൃഷ്ടിച്ച ഫ്രാഞ്ചൈസിയായി ലോക മാറി. ടൊവിനോ തോമസ് നായകനാവുന്ന ചാത്തന്‍ ആയിരിക്കും ഫ്രാഞ്ചൈസിയിലെ അടുത്ത ചിത്രം. പിന്നീട് ദുല്‍ഖര്‍ നായകനാവുന്ന ഒടിയനും മമ്മൂട്ടി നായകനാവുന്ന മൂത്തോനും എത്തും. ചാത്തന്‍ എന്ന് എത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്