ഓണം റിലീസ് ആയി ഓഗസ്റ്റ് 28 ന് എത്തിയ ‘ലോക ചാപ്റ്റര്‍ 1 ചന്ദ്ര’ ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടി ക്ലബ്ബില്‍ കേറിയ ചിത്രം ഇപ്പോഴിതാ മറ്റൊരു ബോക്സ് ഓഫീസ് റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ ചിത്രമാണ് ആദ്യമായി മലയാളത്തില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയത്. 2016 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ് പുലിമുരുകന്‍.
2018, മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളും ഈ നേട്ടം സ്വന്തമാക്കി. ഈ ക്ലബ്ബിലേക്ക് മലയാളത്തില്‍ നിന്നുള്ള ഏഴാമത്തെ എന്‍ട്രിയാണ് ലോക. ആഭ്യന്തര ബോക്സ് ഓഫീസില്‍ ഏറ്റവും കളക്ഷന്‍ നേടിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് ആണ്. ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ കളക്ഷന്‍ 168 കോടി ആയിരുന്നു.
അതേസമയം ലിസ്റ്റിൽ രണ്ടാമതുള്ളത് തുടരും ആണ്.139 കോടി. എമ്പുരാന്‍ 121 കോടിയും 2018 107 കോടിയും പുലിമുരുകന്‍ 106 കോടിയും നേടി. ലിസ്റ്റിലുള്ള ആവേശത്തെ മറികടന്നാണ് ലോകയുടെ ഇപ്പോഴത്തെ നില്‍പ്പ്. 101.40 കോടിയാണ് ട്രാക്കര്‍മാരായ വാട്ട് ദി ഫസ് ഇന്ന് ഉച്ചയ്ക്ക് പുറത്തുവിട്ട ലോകയുടെ ഇന്ത്യ ഗ്രോസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്