നിതേഷ് തിവാരിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണം. ചിത്രത്തിൽ രാമനായി രൺബീർ എത്തുമ്പോൾ സീതയായി എത്തുന്നത് സായ് പല്ലവിയാണ്.
പിങ്ക് വില്ലയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, രൺബീർ കപൂർ, സായ് പല്ലവി എന്നിവർക്കൊപ്പം കുനാൽ കപൂറും ചിത്രത്തിൽ ചേരും. കുനാൽ കപൂർ തൻ്റെ വേഷത്തിനായുള്ള റിഹേഴ്സലുകളുടെയും കോസ്റ്റൂമിന്റെ പരീക്ഷണങ്ങളുടെയും തിരക്കിലാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതേസമയം, രാമായണം സിനിമയില്‍ കെജിഎഫ് താരം യാഷും ഭാഗമാകുന്നുണ്ട്. നിർമാതാവിന്റെ മേലങ്കിയാണ് രാമായണം സിനിമയിൽ യാഷ് അണിയുന്നത്. യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് നിർമാണ പങ്കാളിയായി എത്തും.
പ്രമുഖ നിര്‍മാണ കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും നിർമാതാക്കളാണ്. 700 കോടിക്ക് മുകളിലാണ് രാമായണത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ഡിസംബറോടെ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങൾ പൂർത്തിയാക്കാനാണ് ടീം ലക്ഷ്യമിടുന്നത്.
അതേസമയം, വർക്ക് ഫ്രണ്ടിൽ, സിദ്ധാർത്ഥ് ആനന്ദ് നിർമ്മിച്ച് സെയ്ഫ് അലി ഖാൻ സഹനടനായ ജുവൽ തീഫ്: ദി റെഡ് സൺ ചാപ്റ്ററിൻ്റെ ഷൂട്ടിംഗ് കുനാൽ കപൂർ അടുത്തിടെ പൂർത്തിയാക്കി. ചിരഞ്ജീവിക്കൊപ്പം 'വിശ്വംഭര' എന്ന സോഷ്യോ ഫാൻ്റസി ചിത്രവും ആമിർ ഖാൻ പ്രൊഡക്ഷൻസിൻ്റെ മറ്റൊരു ചിത്രവും അദ്ദേഹത്തിൻ്റെ വരാനിരിക്കുന്ന പ്രോജക്ടുകളിൽ ഉൾപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്