വിജയ് ദേവരകൊണ്ട നായകനായി അടുത്തിടെ തിയേറ്ററുകളിലെത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് ‘കിങ്ഡം'. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് ഗൗതം തന്നൂരിയാണ്.
മലയാളിയായ വെങ്കിടേഷും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ ഒരിക്കൽക്കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദേവരകൊണ്ട എത്തുന്നത്. ചിത്രത്തിലെ അനിരുദ്ധിന്റെ സംഗീതം ഏറെ പ്രശംസ നേടിയിരുന്നു.
മലയാളികളായ ജോമോൻ ടി. ജോൺ, ഗിരീഷ് ഗംഗാധരൻ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.'ജേഴ്സി' അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഗൗതം തിന്നൂരി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ 4 സിനിമാസ് എന്നീ ബാനറുകളില്‍ നാഗ വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
നെറ്റ്ഫ്ലിക്സിലൂടെയാണ് കിങ്ഡം ഒടിടിയിലെത്തുന്നത്. ചിത്രം ഓഗസ്റ്റ് 27 മുതൽ സ്ട്രീമിങ് ആരംഭിക്കും. മലയാളം അടക്കം വിവിധ ഭാഷകളിൽ ചിത്രം കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്