'കിലുക്ക’ത്തിൽ നായികയാകേണ്ടിയിരുന്നത് അമല; ആ വേഷം രേവതിയിലേക്കെത്തിയത് ഇങ്ങനെ !

OCTOBER 28, 2025, 10:24 PM

‘കിലുക്ക’ത്തിലെ നടി രേവതിയുടെ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളിലൊന്നാണ്. കമൽ സംവിധാനം ചെയ്ത ‘ഉള്ളടക്ക’ത്തിലെ നന്ദിനി എന്ന കഥാപാത്രം നടി അമലയ്ക്കും ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു. ഈ സിനിമകളിലെ നായികമാർ പരസ്പരം മാറി വന്നതാണ് എന്നതാണ് വസ്തുത.

മോഹൻലാൽ ഫാൻസ് ക്ലബ് പേജാണ് കൗതുകകരമായ ഈ വസ്തുത വെളിപ്പെടുത്തിയത്. കിലുക്കത്തിൽ ആദ്യം നായികയായി തീരുമാനിച്ചത് അമലയെയായിരുന്നു എന്ന് കുറിപ്പിൽ പറയുന്നു. അവസാന നിമിഷം അമലയ്ക്ക് പിൻമാറേണ്ടി വന്നതോടെയാണ് രേവതിയെ ചിത്രത്തിൽ നായികയാക്കുന്നത്. 

സമാനമായി, കമൽ സംവിധാനം ചെയ്ത ‘ഉള്ളടക്ക’ത്തിൽ നായികയായി തീരുമാനിച്ചിരുന്നത് രേവതിയെയായിരുന്നു. ‘കിലുക്ക’ത്തിന് സമാനമായ കഥാപാത്രമായതിനാൽ രേവതി നിരസിച്ചതോടെയാണ് കഥാപാത്രം അമലയിലേക്ക് എത്തിയത്.

vachakam
vachakam
vachakam

മോഹൻലാൽ ഫാൻസ് പേജ് പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം: ‘കഥാപാത്രങ്ങൾ മാറിമറിഞ്ഞു... 1991-ൽ ‘കിലുക്കം’, ‘ഉള്ളടക്കം’ എന്നീ രണ്ട് ക്ലാസിക് ചിത്രങ്ങൾ ഏതാനും ആഴ്ചകളുടെ വ്യത്യാസത്തിൽ തിയറ്ററുകളിലെത്തി. രണ്ടും വൻ വിജയങ്ങളായി മാറി. ‘കിലുക്കം’ സർവകാല റെക്കോർഡുകൾ തകർത്ത ബ്ലോക്ക്ബസ്റ്ററായപ്പോൾ ‘ഉള്ളടക്കം’ മോഹൻലാലിന് അദ്ദേഹത്തിന്റെ രണ്ടാമത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (മികച്ച നടൻ) നേടിക്കൊടുക്കുകയും കമലിന് അദ്ദേഹത്തിന്റെ ആദ്യത്തെ സംസ്ഥാന അവാർഡ് (മികച്ച സംവിധായകൻ) നേടിക്കൊടുക്കുകയും ചെയ്തു.

രസകരമെന്നു പറയട്ടെ, ഈ രണ്ട് സിനിമകളിലെയും പ്രധാന നായികമാർ കാസ്റ്റിങ്ങിനിടെ പരസ്പരം മാറിപ്പോയിരുന്നു. മലയാള സിനിമയിലെ ഈ രണ്ട് അവിസ്മരണീയ പ്രകടനങ്ങൾക്ക് പിന്നിലെ കൗതുകകരമായ ഒരു വഴിത്തിരിവാണിത്. ‘കിലുക്കം’ (1991) - നായികാവേഷത്തിനായി ആദ്യം തിരഞ്ഞെടുത്തത് അമലയെ ആയിരുന്നു, അവർ അഭിനയിക്കാൻ സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടുമുൻപ് ചില വ്യക്തിപരമായ കാരണങ്ങളാൽ അവർക്ക് പിന്മാറേണ്ടി വന്നു, ഇത് ചിത്രീകരണത്തിന് പെട്ടെന്ന് തടസ്സമുണ്ടാക്കി. തുടർന്ന് സംവിധായകൻ പ്രിയദർശൻ തിരിഞ്ഞത്, മുൻപ് താൻ നായികാ വേഷം വാഗ്ദാനം ചെയ്തിട്ടും ‘ചിത്രം’ എന്ന സിനിമ നിരസിച്ച രേവതിയിലേക്കായിരുന്നു. രേവതിയുടെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നായി ‘കിലുക്കം’ മാറി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam