പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഋഷഭ് ഷെട്ടി നായകനായ ‘കാന്താര ചാപ്റ്റർ 1’. ഒക്ടോബർ 2 നാണ് ചിത്രം എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാന്താര രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് ട്രെയിലര്‍ നൽകുന്ന സൂചന. രാജ്യമൊട്ടാകെ 6000ത്തില്‍ പരം പ്രദര്‍ശനങ്ങളാകും കാന്താര സിനിമയുടെ റിലീസിന് ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
'കാന്താര'യിൽ നടൻ ഋഷഭ് ഷെട്ടിയുടെ പങ്കാളിത്തം അഭിനയത്തിനപ്പുറം കടന്നതാണ്. അദ്ദേഹം സിനിമയുടെ സംവിധായകനും എഴുത്തുകാരനും കൂടിയാണ്. 'കാന്താര: ചാപ്റ്റർ 1' റിലീസിന് മുന്നോടിയായി, അദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്.
നടനും സംവിധായകനുമായ അദ്ദേഹം ഒരു നിശ്ചിത പ്രതിഫലം വാങ്ങേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, ചിത്രം ബോക്സ് ഓഫീസിൽ എത്രത്തോളം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നതിനെ മാത്രം അടിസ്ഥാനമാക്കിയാണ് ഋഷഭ് വരുമാനം സ്വീകരിക്കാൻ തീരുമാനിച്ചത്. ശമ്പളം ഉപേക്ഷിച്ചതിനു പുറമേ, താരം സ്വന്തം പണം കൂടി ഈ പ്രോജെക്ടിൽ നിക്ഷേപിച്ചതായി പറയപ്പെടുന്നു. 125 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ട്.
ചിത്രം കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ചിത്രത്തിൻ്റെ ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്