ഇന്ത്യൻ സിനിമാപ്രേമികൾ ഇരും കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു 2022 ൽ പുറത്തെത്തിയ കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച് കേന്ദ്ര കഥാപാത്രങ്ങളുടെ ഇരട്ട വേഷത്തിൽ എത്തിയ ചിത്രം കെജിഎഫ് കഴിഞ്ഞാൽ കന്നഡ സിനിമയ്ക്ക് കർണാടകത്തിന് പുറത്ത് റീച്ച് നേടിക്കൊടുത്ത ചിത്രം കൂടിയാണ്.
കാന്താര ചാപ്റ്റർ 1 പ്രഖ്യാപന സമയം മുതൽ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു . ഭൂരിഭാഗം പ്രേക്ഷകരുടെയും പ്രതീക്ഷകൾക്ക് ഒത്ത് ഉയരാൻ സാധിച്ചതോടെ ബോക്സ് ഓഫീസിൽ വൻ തുടക്കമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ 12 ദിനങ്ങളിലെ കണക്കുകൾ പുറത്തെത്തിയിട്ടുണ്ട്.
റിലീസിന് ശേഷം കളക്ഷനിൽ ഏറ്റവും വലിയ ഇടിവാണ് ചിത്രം തിങ്കളാഴ്ച നേരിട്ടത്. 64 ശതമാനം ഇടിവാണ് തിങ്കളാഴ്ചത്തെ കളക്ഷനിൽ സംഭവിച്ചത്. ഞായറാഴ്ച ഇന്ത്യയിൽ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷൻ 39.75 കോടി ആയിരുന്നെങ്കിൽ തിങ്കളാഴ്ച ഇത് 13.50 കോടിയായി ഇടിഞ്ഞു.
എന്നാൽ രണ്ടാം വാരാന്ത്യത്തിൽ നടത്തിയ കുതിപ്പ് ചിത്രത്തെ വലിയ അളവിൽ ഉയർത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് മാത്രം 500 കോടി ഗ്രോസ് മറികടന്നിട്ടുണ്ട് ഇതിനകം ചിത്രം (542 കോടി ഗ്രോസും 451.90 കോടി നെറ്റും). നോർത്ത് അമേരിക്കൻ മാർക്കറ്റിലെ മികവേറിയ പ്രകടനത്തോടെ വിദേശത്തുനിന്ന് ചിത്രം 11 മില്യൺ ഡോളറും മറികടന്നിട്ടുണ്ട്.
രണ്ടാം വാരാന്ത്യത്തിൽ നേടിയ 146 കോടി കൂട്ടി 11 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 655 കോടി നേടിയതായാണ് നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസ് അറിയിച്ചിരുന്നത്. 12 ദിവസം കൊണ്ട് ഇത് 675 കോടിക്കടുത്ത് എത്തിയിട്ടുണ്ടാവും. എന്നാൽ ട്രാക്കർമാരുടെ കണക്കനുസരിച്ച് 650 കോടിയോ അതിന് താഴെയോ ആണ് ഇതുവരെയുള്ള ചിത്രത്തിൻറെ ആഗോള ഗ്രോസ് ആയി കണക്കാക്കപ്പെട്ടിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസിൻറെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ടോപ്പ് 20 കളക്റ്റഡ് ചിത്രങ്ങളുടെ നിരയിലേക്ക് ഇതിനകം കാന്താര എത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്