കളർഫുൾ ഹൊറർ എന്റർടൈനറായി ഞെട്ടിച്ചു 'കണിമംഗലം കോവിലകം' ടീമും കൂടെ ധ്യാൻ ശ്രീനിവാസനും

JANUARY 16, 2026, 9:57 PM

'തീപ്പൊരി ബെന്നി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിച്ച 'കണിമംഗലം കോവിലകം' തീയേറ്ററുകളിലെത്തി. യൂട്യൂബിൽ വൈറലായ 'കണിമംഗലം കോവിലകം' എന്ന ഹിറ്റ് വെബ് സീരീസ്‌നെ അടിസ്ഥാനപ്പെടുത്തി തന്നെ നിർമ്മിച്ചിരിക്കുന്ന ചിത്രം കോളേജ് ഹോസ്റ്റൽ പ്രമേയത്തിലാണ് ഒരുക്കിയിരിക്കുന്നത്.
യുവാക്കളെ കേന്ദ്രീകരിച്ചു കഥ പറയുന്ന ചിത്രം ഹൊറർ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

മലയാള സിനിമ പ്രേക്ഷകർ ഇന്നേവരെ കാണാത്ത തരത്തിലുള്ള ഹൊറർ മൂവിയാണ്  കണിമംഗലം കോവിലകം എന്നാണ് പ്രേക്ഷക അഭിപ്രായം. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് ചെറിയ രീതിയിൽ ലാഗ് അടിപ്പിക്കുമ്പോഴും, ഒരു വെബ് സീരീസ് കാണുന്ന അനുഭവം തരുമ്പോഴും അതിനെയെല്ലാം കവച്ചു വെച്ച് കൊണ്ട് ഇന്റർവെൽ പഞ്ച് അത്യുഗ്രൻ രീതിക്കാണ് എടുത്ത് വെച്ചിരിക്കുന്നതെന്നും, സെക്കന്റ് ഹാഫ് തൊട്ട് സിനിമ ആവേശഭരിതമായ രീതിക്കാണ് കഥ പറഞ്ഞു പോകുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷകം.

ട്വിസ്റ്റോട് ട്വിസ്റ്റ് തരുന്ന സെക്കന്റ് ഹാഫും, അവസാനത്തെ ഇരുപത് മിനിറ്റ് കാണിക്കുന്ന ക്ലൈമാക്‌സും പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവം തന്നെയാണ്. വൻ ബജറ്റ് സിനിമകളുടെ ക്ലൈമാക്‌സിനോട് കിടപിടിക്കുന്ന ക്ലൈമാക്‌സ് ആണ് കണിമംഗലം കോവിലകത്തിന്റെത് എന്നൊരു അഭിപ്രായവും പ്രേക്ഷകവശത്തു നിന്ന് വരുന്നുണ്ട്. സിനിമയുടെ എൻഗേജ്‌മെന്റ് ഒട്ടും കുറയുന്നില്ല എന്നാണ് പ്രേക്ഷകവിധി. കൂടാതെ ചിത്രത്തിലെ സർപ്രൈസ് എൻട്രിയായി മലയാളത്തിന്റെ പ്രിയ താരം ധ്യാൻ ശ്രീനിവാസനും എത്തുന്നുണ്ട്.

vachakam
vachakam
vachakam

മുഹമ്മദ് റാഫി, അജ്മൽ ഖാൻ, അഭികൃഷ്, ടോണി കെ. ജോസ്, അനൂപ് മുടിയൻ, വിഖ്‌നേഷ്, സാന്ദ്ര ചാണ്ടി, അമൃത അമ്മൂസ്, ഹിഫ്രാസ്, സിജോ സാജൻ, റിഷാദ് എൻ.കെ, ഗോപു നായർ, അശ്വന്ത് അനിൽകുമാർ, ധനിൽ ശിവറാം എന്നിവർ ഉൾപ്പെടെയുള്ള വലിയ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. എല്ലാവരുടെയും പെർഫോമൻസ് ഞെട്ടിക്കുന്ന തരത്തിലാണ് എന്നതിനോടൊപ്പം തന്നെ സാങ്കേതിക വശവും മികവുറ്റതാണ്.

ക്ലാപ്പ് ബോർഡ് ഫിലിംസ്, ബ്രിട്ടീഷ് സിനിമാസ് എന്നീ ബാനറുകളുടെ കീഴിൽ ഹാരിസ് മൊയ്ദൂട്ടി, രാജേഷ് മോഹൻ, ജിഷ്ണു ശങ്കർ, ശ്രീധർ ചേനി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഫ്രാൻസിസ് ജോർജാണ്. സ്ഥിരം കോളേജ് ഹോസ്റ്റൽ കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി കുറെ കൂടി പുതുമ തരുന്ന വിധത്തിലാണ് ഛായാഗ്രഹണം ചെയ്തിരിക്കുന്നത്.

സംഗീത സംവിധാനം: ഡോൺ വിൻസെന്റ്, എഡിറ്റിങ്: പ്രേംസായ്, പ്രൊഡക്ഷൻ ഡിസൈൻ: അരുൺ വെഞ്ഞാറമൂട്, കലാസംവിധാനം: അനൂപ് വിജയകുമാർ, വസ്ത്രാലങ്കാരം: സുനിൽ ജോർജ്, കൊറിയോഗ്രഫി: ഷെരീഫ് മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, കളറിസ്റ്റ്: ദീപക് ഗംഗാധരൻ, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആക്ഷൻ കൊറിയോഗ്രാഫർ: അഭിഷേക് ശ്രീനിവാസ്, സ്റ്റണ്ട്‌സ്: അഷ്രഫ് ഗുരുക്കൾ, ഫൈനൽ മിക്‌സിങ്: ഡാൻ ജോസ്, ഗാനങ്ങൾ: മനു മഞ്ജിത്, സുഹൈൽ കോയ, വൈശാഖ് സുഗുണൻ, അനിറ്റ് കുര്യൻ ബെന്നി. ഗായകർ: ജാസി ഗിഫ്റ്റ്, ഇലക്ട്രോണിക് കിളി, സിയ ഉൽ ഹഖ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam