'കാട്ടാളൻ' ടീസർ ലോഞ്ച്; വമ്പൻ ആക്ഷൻ പഞ്ചുമായി ആന്റണി വർഗീസ് പെപ്പെ

JANUARY 16, 2026, 9:50 PM

ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളന്റെ ആദ്യ ടീസർ പുറത്ത്. കൊച്ചിയിലെ വനിതാ വിനിത തീയേറ്ററിൽ സംഘടിപ്പിക്കപ്പെട്ട ആരാധകരും മാധ്യമങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെട്ട പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ചാണ് ടീസർ ലോഞ്ച് നടന്നത്. ഗംഭീര പ്രതികരണമാണ് ടീസറിന്റെ ആദ്യ സ്‌ക്രീനിങ്ങിന് ആരാധകരിൽ നിന്നും ലഭിച്ചത്.

പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയാണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമ ഇത് വരെ കാണാത്ത അമ്പരപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രത്തിലെ നായകൻ ആന്റണി വർഗീസ് കാട്ടിൽ ആനയുമായി ഏറ്റു മുട്ടുന്ന രംഗങ്ങൾ അവിശ്വസനീയമായ പൂർണ്ണതയോടെയാണ് ഒരുക്കിയിരിക്കുന്നതെന്നും ടീസർ കാണിച്ചു തരുന്നുണ്ട്.

വിഎഫ്എക്‌സ് ഉപയോഗിക്കാതെ, യഥാർത്ഥ ആനയെ ഉപയോഗിച്ച് ആണ് ഈ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്നും ടീസറിൽ നൽകിയിരിക്കുന്ന ഡിസ്‌ക്ലെയിമറിൽ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam


ആന്റണി വർഗീസിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച മാസ്സ് കഥാപാത്രങ്ങളിൽ ഒന്നായി ഇതിലെ നായക വേഷം മാറുമെന്നാണ് ടീസർ നൽകുന്ന പ്രതീക്ഷ. ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിലീസുകളിലൊന്നായി മെയ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലന്റിൽ ഒരുക്കിയത്.

ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ 'പോങ്' എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്. ടീസറിൽ കാണാൻ സാധിക്കുന്ന, ആനയുമായുള്ള സംഘട്ടന രംഗങ്ങൾ അമ്പരപ്പിക്കുന്നതാണ്. കാന്താര, മഹാരാജ എന്നീ ബ്ലോക്ക്ബസ്റ്റർ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്‌നാഥ് ഒരുക്കിയ സംഗീതവും ടീസറിന്റെ ഹൈലൈറ്റുകളിൽ ഒന്നായി മാറുന്നുണ്ട്. അന്താരാഷ്ട്ര ചിത്രങ്ങളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ആക്ഷനും സംഗീതവുമായി ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് ഡീലുകളിൽ ഒന്ന് ഇതിനോടകം സ്വന്തമാക്കിയ ചിത്രം, ഷൂട്ടിംഗ് പൂർത്തിയാവുന്നതിന് മുൻപ് തന്നെ മലയാളത്തിലെ പല പ്രീ റിലീസ് റെക്കോർഡുകളും ഭേദിച്ച് കഴിഞ്ഞു എന്നാണ് വാർത്തകൾ വരുന്നത്.

vachakam
vachakam
vachakam

ഫാർസ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പൻ വിദേശ റിലീസിനായി 'കാട്ടാളൻ' ഒരുങ്ങുന്നത്.  'മാർക്കോ' എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണിത്. നേരത്തെ, ആന്റണി വർഗീസിന്റെ സ്‌റ്റൈലിഷ് മാസ്സ് ഗെറ്റപ്പ് പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ഒരു പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ പ്രോജക്ട് മെഗാ ക്യാൻവാസിലാണ് ഒരുക്കുന്നത്.

ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ പ്രശസ്തനായ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, 'കിൽ' എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്‌ളോഗറും സിംഗറുമായ ഹനാൻഷാ, റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. ജോബി വർഗീസ്, പോൾ ജോർജ്, ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കുന്നത് ഉണ്ണി ആർ ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

എക്‌സികുട്ടീവ് പ്രൊഡ്യൂസർ ജുമാന ഷരീഫ്, ഛായാഗ്രഹണം റെനഡിവേ, അഡീഷണൽ ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്,  സംഗീതം ബി അജെനീഷ് ലോക്‌നാഥ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഘട്ടനം കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ദാസ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, ഓഡിയോഗ്രഫി രാജകൃഷ്ണൻ എം.ആർ, സൗണ്ട് ഡിസൈനർ കിഷൻ, സപ്ത റെക്കോർഡ്‌സ്, വസ്ത്രാലങ്കാരം  ധന്യ ബാലകൃഷ്ണൻ,

vachakam
vachakam
vachakam

മേക്കപ്പ്  റോണക്‌സ് സേവ്യർ, വരികൾ സുഹൈൽ കോയ, സ്റ്റിൽ ഫോട്ടോഗ്രാഫർ അമൽ സി സദർ, നൃത്തസംവിധാനം ഷരീഫ്, വിഎഫ്എക്‌സ് 3 ഡോർസ്, ഓവർസീസ് ഡിസ്ട്രിബുഷൻ പാർട്ണർ ഫാർസ് ഫിലിംസ്, പിആർ ആൻഡ് മാർക്കറ്റിങ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മലയാളം പിആർഒ ആതിര ദിൽജിത്, ഹിന്ദി മാർക്കറ്റിങ് മാക്‌സ് മാർക്കറ്റിങ് ലിമിറ്റഡ്, തമിഴ് പിആർഒ സതീഷ് എസ് 2 ഇ, ശ്രീ വെങ്കടേഷ് പി, തമിഴ് ഡിജിറ്റൽ മാർക്കറ്റിങ് ആകാശ്, തെലുങ്ക് പിആർഒ വംശി ശേഖർ, തെലുങ്ക് ഡിജിറ്റൽ മാർക്കറ്റിങ് ഹാഷ്ടാഗ് മീഡിയ, ദിലീപ്, കന്നഡ പിആർഒ ശ്രേയ ഉഞ്ചലി, ടൈറ്റിൽ ഡിസൈൻ ഐഡന്റ് ലാബ്‌സ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്സ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam