കാട്ടുങ്കൽ പോളച്ചനായി ജോജു ജോർജ്: "വരവ്" പുരോ​ഗമിക്കുന്നു

SEPTEMBER 23, 2025, 8:44 PM

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ പോളി എന്നു വിളിക്കപ്പെടുന്ന കാട്ടുങ്കൽ പോളച്ചനെ അവതരിപ്പിക്കുന്ന ജോജു ജോർജ് അഭിനയിച്ചു തുടങ്ങി.

സെപ്റ്റംബർ ഒമ്പതിന് മൂന്നാറിലാണ് വരവ് ചിത്രീകരണമാരംഭിച്ചത്. ആശ എന്ന ചിത്രത്തിൽ അഭിനയിച്ചു വന്ന ജോജു ജോർജ് ആ ചിത്രം പൂർത്തിയാക്കിയാക്കിക്കൊണ്ടാണ് പതിനെട്ടു മുതൽ വരവിൽ അഭിനയിച്ചു തുടങ്ങിയത്.

ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ഈ ചിത്രം നിർമ്മിക്കുന്നു. കോ - പ്രൊഡ്യൂസർ - ജോമി ജോസഫ്. ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ  നെഞ്ചുറപ്പുള്ള ഒരു ചെറുപ്പക്കാരൻ്റെ പോരാട്ടത്തിൻ്റെ കഥയാണ് പൂർണ്ണമായും ത്രില്ലർ ആക്ഷൻ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

vachakam
vachakam
vachakam

മധ്യ തിരുവതാം കൂറിൻ്റെ രാഷ്ട്രീയ സാമൂഹ്യ, രംഗങ്ങൾക്കും ഈ ചിത്രത്തിൽ ഏറെ പ്രാധാന്യം നൽകുന്നു. ഇതിലെ പല കഥാപാത്രങ്ങളും നമ്മൾക്കു സുപരിചിതരാകാം. വലിയ മുടക്കുമുതലിലും വൻ താര പ്പൊലിമയിലുമാണ് ഈ ചിത്രത്തിൻ്റെ അവതരണം. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ മികച്ച എട്ട് ആക്ഷനുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ,രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam