മിഹയീൽ ബുൾഗാക്കവിന്റെ 'ദ മാസ്റ്റർ ആൻഡ് മർഗരീത്ത' സിനിമയാകുന്നു. ഇംഗ്ലീഷ് ഭാഷയിൽ ആദ്യമായി ഒരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡ് സൂപ്പർ താരം ജോണി ഡെപ്പ് ആണ് നായകൻ.
സിനിമയുടെ നിർമാണവും നടനാകും എന്നാണ് റിപ്പോർട്ടുകൾ. ഇൻഫിനിറ്റം നിഹിൽ എന്ന ഡെപ്പിന്റെ നിർമാണ സംരംഭമാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ സംവിധായകനെ തീരുമാനിച്ചിട്ടില്ല.
സ്വെറ്റ്‌ലാന ഡാലി, ഗ്രേസ് ലോഹ് എന്നിവരുമായി ചേർന്നാണ് റഷ്യൽ ക്ലാസിക് നോവൽ ഡെപ്പ് സിനിമയാക്കാൻ ഒരുങ്ങുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
1930കളിലെ മോസ്കോ പശ്ചാത്തലമാകുന്ന നോവൽ സ്വച്ഛാധിപത്യ പ്രവണതയോടുള്ള വിമർശനം കൂടിയാണ്. നിരവധി സെൻസർഷിപ്പുകൾക്ക് വിധേയമായ നോവൽ 1967 ൽ മിഹയീൽ ബുൾഗാക്കവിന്റെ മരണ ശേഷം പങ്കാളി ലീന ബുൾഗാക്കവ് ആണ് പ്രസിദ്ധീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
