മലയാള സിനിമ പ്രേമികളെ ഒന്നടങ്കം അട്ടഹാസത്തിന്റെ ഉയരങ്ങളിൽ എത്തിച്ച ചിത്രം ആയിരുന്നു ജയസൂര്യ നായകനായി എത്തിയ ആട്.ജയസൂര്യ, ഷാജി പാപ്പനായി എത്തിയ ചിത്രം തിയറ്ററിൽ പരാജയമായിരുന്നുവെങ്കിലും പ്രേക്ഷകർ ഏറ്റെടുത്തു. പിന്നാലെ രണ്ടാം ഭാഗവും എത്തി വിജയം കൊയ്തു. നിലവിൽ മൂന്നാം വരവിന് ഒരുങ്ങിയിരിക്കുകയാണ് പാപ്പനും പിള്ളേരും.
കഴിഞ്ഞ കുറേക്കാലമായി മലയാളികൾ കാത്തിരിക്കുന്നൊരു സിനിമ കൂടിയാണ് ആട് 3. 2024 മാർച്ചിൽ ആയിരുന്നു മൂന്നാം ഭാഗം വരുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്. പിന്നാലെ ഒക്ടോബറിൽ സിനിമ തുടങ്ങുമെന്ന് അറിയിച്ച് ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവിട്ടു.
‘ആട് 3-വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ് മൂന്നാം ഭാഗത്തിന്റെ പേര്. ഈ വർഷം ഫെബ്രുവരിയിൽ പ്രീ പ്രൊഡക്ഷൻ വർക്കുകളും ആരംഭിച്ചിരുന്നു.
മെയ് 15 മുതൽ ആട് 3യുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പൂജ വേളയിൽ മിഥുൻ മാനുവൽ പറഞ്ഞിരുന്നു. ആട് 3 സോംബി ചിത്രമല്ലെന്നും എപ്പിക് ഫാന്റസി മോഡിലുള്ളതാണെന്നും മിഥുൻ അന്ന് പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്