'ഇനിയും' ട്രെയിലർ റിലീസ് ആയി...

JANUARY 28, 2026, 6:00 AM

 പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ട്, മാസ്റ്റർ പാർത്ഥിപ് കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന 'ഇനിയും' ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയി. യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി. ബി നിർമിക്കുന്ന ചിത്രം തീർത്തുമൊരു ഫാമിലി എന്റർടെയ്‌നറാണ്. ഫെബ്രുവരി അവസാനത്തോടെ ചിത്രം തിയേറ്ററുകളിലേക്ക് എത്തും. പുതുമുഖം ഭദ്രയാണ് ചിത്രത്തിലെ നായിക.

അഷ്‌കർ സൗദാൻ, രാഹുൽ മാധവ്, റിയാസ്ഖാൻ, കൈലാഷ്, ദേവൻ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, വിജി തമ്പി, ചെമ്പിൽ അശോകൻ, സുനിൽ സുഗത, കോട്ടയം രമേശ്, നന്ദകിഷോർ, ഡ്രാക്കുള സുധീർ, അഷ്‌റഫ് ഗുരുക്കൾ, ലിഷോയ്, ദീപക് ധർമ്മടം, ബൈജുകുട്ടൻ, അജിത്ത് കൂത്താട്ടുകുളം, ശ്രീകുമാർ വാക, ശ്രീനിവാസൻ, അംബികാ മോഹൻ, മോളി കണ്ണമാലി, രമാദേവി, മഞ്ജു സതീഷ്, ആശ വാസുദേവൻ, ആശ നായർ, ചാർമിള, പാർവ്വണ, കൃഷ്ണ രാജൻ എന്നിവരും അഭിനയിക്കുന്നു. കനകരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് നിർമ്മാതാവ് സുധീർ സി.ബി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്.

https://youtu.be/Nh264pD4nHc

vachakam
vachakam
vachakam

ചിത്രത്തിൽ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ തെക്കേപാട്ട്, ഗോകുൽ പണിക്കർ, യദീന്ദ്രദാസ് എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര, സജീവ് കണ്ടര്, പി.ഡി തോമസ് എന്നിവർ ചേർന്ന് സംഗീതം നൽകിയിരിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ, കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ്: രഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ: ഷറഫു കരുപ്പടന്ന, ആർട്ട്: ഷിബു അടിമാലി, മേക്കപ്പ്: ബിനോയ് കൊല്ലം, കോസ്റ്റ്യൂംസ്: റസാഖ് തിരൂർ, ബി.ജി.എം: മോഹൻ സിത്താര, സംഘട്ടനം: അഷ്‌റഫ് ഗുരുക്കൾ, അസോസിയേറ്റ് ഡയറക്ടർ: ജയരാജ് ഹരി, കൊറിയോഗ്രാഫി: ജിതിൻ വെളിമണ്ണ, സൗണ്ട് ഡിസൈനർ: രാജേഷ് പി.എം, ഫിനാൻസ് കൺട്രോളർ: ബാബു ശ്രീധർ & രമേഷ്, ഓഡിയോഗ്രഫി: ജിജുമോൻ ടി ബ്രൂസ്, കളറിസ്റ്റ്: അഖിൽ പ്രസാദ്, സ്റ്റുഡിയോ: ചലച്ചിത്രം, മാർക്കറ്റിംഗ്: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, സ്റ്റിൽസ്: അജേഷ് ആവണി, ഡിസൈൻസ്: അർജുൻ@ ഹൈ സ്റ്റുഡിയോസ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam