'ജയിലർ 2';  മലയാളത്തിൽ നിന്ന് നിരവധി താരങ്ങൾ

JULY 3, 2026, 1:51 AM

 സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ജയിലർ 2'. ചിത്രം ഒക്ടോബർ 15-നാണ് തിയറ്ററുകളിലെത്തുന്നത്.

 സംവിധായകൻ നെൽസൺ ദിലീപ് കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ആദ്യഭാഗത്തിലെ പ്രധാന താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളെയും രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂട്, അന്ന രാജൻ, കോട്ടയം നസീർ, സുജിത് ശങ്കർ, ഹക്കീം ഷാജഹാൻ, വിനീത് തട്ടിൽ ഡേവിഡ് എന്നിവരാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

vachakam
vachakam
vachakam

 ഇവരിൽ സുരാജ് വെഞ്ഞാറമൂട് പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.തമിഴ് സിനിമയിൽ നിന്ന് സന്താനം, ബോളിവുഡിൽ നിന്ന് മിഥുൻ ചക്രബർത്തി, കന്നഡ താരം മേഘന രാജ് സർജ, ജതിൻ സർണ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലെത്തും.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam