വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി’ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു.
സിനിമയുടെ ഔദ്യോഗിക പ്രമൊ ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കി. വീരയുടെയും കീർത്തിയുടെയും അവരുടെ മകളുടെയും ഇടയിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാകും രണ്ടാം ഭാഗത്തിൽ ഉണ്ടാകുക.
ഐശ്വര്യ ലക്ഷ്മിയുടെ തകർപ്പൻ പെർഫോമൻസ് ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന ആകർഷണം. മലയാളിയായ പെൺകുട്ടിയായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
ആദ്യ ഭാഗത്തിൽ അണിനിരന്ന ആളുകള്‍ തന്നെയാകും രണ്ടാം ഭാഗത്തിലും ഉണ്ടാകുക.ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്