അച്ഛനോ മകനോ മികച്ച നടൻ? ജയറാം, കാളിദാസ് ചിത്രം 'ആശകൾ ആയിരം' ഗ്ലിമ്സ് വീഡിയോ

JANUARY 13, 2026, 9:00 AM

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ നിർമിക്കുന്ന ചിത്രം ആശകൾ ആയിരത്തിന്റെ ആദ്യ ഗ്ലിംസ് വീഡിയോ പുറത്ത്. ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും ഒരുമിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്.

ഇരുവരുടെയും രസകരമായ കോംബിനേഷൻ സീനാണ് ഫസ്റ്റ് ഗ്ലിംസ് വീഡിയോയിലൂടെ പുറത്തുവിട്ടത്. ഫെബ്രുവരി ആറിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായ ജി. പ്രജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റീവ് ഡയറക്‌ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

ചിത്രത്തിൽ ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam