കൊച്ചി: ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് എത്തുന്ന ‘പേട്രിയറ്റ്’ സിനിമയ്ക്ക് ഫിലിം എക്സിബിറ്റേഴ്സ് ഓർഗനൈസേഷൻ (ഫിയോക്) വിലക്ക് ഏർപ്പെടുത്തി. തിയറ്ററുകളിൽ നിന്നുള്ള നിർമാണ-വിതരണ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യത്തെ തുടർന്ന് ഉണ്ടായ തർക്കമാണ് വിലക്കിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഇതുമായി ബന്ധപ്പെട്ട് ‘പേട്രിയറ്റ്’ ചിത്രവുമായി കരാർ ഒപ്പിടരുതെന്നാണ് തിയറ്ററുകൾക്ക് ഫിയോക് നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്.
മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ഈ സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഏപ്രിൽ 23-നാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഫിയോക് വിലക്ക് തുടരുകയാണെങ്കിൽ റിലീസ് തീയതിയിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നാണു സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
