എമ്ബുരാന്‍ എന്ന സിനിമയാണ് ഇപ്പോൾ സിനിമാ ലോകത്തെ ചര്‍ച്ച. വളരെ അധികം സൂക്ഷമതയോടെയാണ് ഈ ചിത്രത്തില്‍ ലൊക്കേഷനുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടതായ ഒരു ലൊക്കേഷനാണ് ഗുജറാത്തിലെ അംബിക നിവാസ് കൊട്ടാരം.
രണ്ട് കാലഘട്ടത്തിലെ വ്യത്യസ്തമായ ലുക്കില്‍ കൊട്ടാരം ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ചിത്രത്തിലെ വിവാദമായ പല കഥാമുഹൂർത്തങ്ങളും അരങ്ങേറുന്നത് ഈ കൊട്ടാരത്തിന്റെ പശ്ചാത്തലത്തിലാണ്.
ആഡംബരപ്രൗഢിയിലുള്ള കൊട്ടാരം വാസ്തുശില്‍പ വിസ്മയം കൂടിയാണ്. സുരേന്ദ്ര നഗര്‍ ജില്ലയിലെ മുലിയില്‍ സ്ഥിതിചെയ്യുന്ന ഈ കൊട്ടാരം . മുലിയിലെ രാജകുടുംബത്തിന്റെ പല തലമുറകള്‍ക്ക് സാക്ഷ്യം വഹിച്ച കൊട്ടാരം കൂടിയാണ്. ഇത് നിര്‍മിച്ചത് 1930ലാണ്.
അതിഥികള്‍ക്ക് രാജകീയജിവിതം അറിയാനായി സാധിക്കുന്ന തരത്തിലുള്ള ഹെറിറ്റേജ് ഹോട്ടലായാണ് ഈ കൊട്ടാരം പ്രവര്‍ത്തിക്കുന്നത്. കൊട്ടാരത്തിന്റെ പ്രവേശന കവാടം മുതല്‍ പ്രൗഢി നിറഞ്ഞുനില്‍ക്കുന്നു.
ഇപ്പോള്‍ രാജകുടുംബത്തിലെ 24 മത്തെ തലമുറയാണ് വസിക്കുന്നത്.10 പാലസ് റൂമുകളും 2 സ്യൂട്ട് റൂമുകളും ഇവിടെയുണ്ട്. 200 ചതുരശ്ര അടി മുതല്‍ 300 ചതുരശ്ര അടി വരെ വിസൃതിതിയുള്ളതാണ് ഇവിടുള്ള ഒരോ മുറികളും. പരമ്ബരാഗത രീതിയിലുള്ള ഫര്‍ണിച്ചറുകളും ജനാല വാതിലുകളും ഇവിടുണ്ട്. ഇന്ത്യന്‍ വാസ്തുവിദ്യാ ശൈലിയാണ് കൊട്ടാരത്തിന്റെ നിര്‍മാണത്തില്‍ പിന്തുടര്‍ന്നിരിക്കുന്നത്.
കൊട്ടാരത്തില്‍ ഒന്നിലധികം നടുമുറ്റങ്ങളുണ്ട്. വലിയ ഹാള്‍ , മനോഹരമായ വരാന്തകള്‍, വിശലമായ ഡൈനിങ് ഏരിയയെല്ലാം ഇവിടെ കാണാം. ചുരുക്കി പറഞ്ഞാല്‍ എമ്ബുരാന്‍ ഹിറ്റായതിന് പിന്നാലെ അംബികനിവാസ് കൊട്ടാരം കാണാന്‍ നിരവധിയാളുകളാണ് എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്