മമ്മൂട്ടിയുടെ ബസൂക്കയ്ക്ക് 'വെട്ട്' ;ചില വാക്കുകള്‍ മ്യൂട്ട് ചെയ്യാനും നിര്‍ദേശം

APRIL 8, 2025, 10:15 PM

മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമാണ് ബസൂക്ക. ഇതിനകം ശ്രദ്ധ നേടിയ ചിത്രം ഏപ്രില്‍ 10നാണ് തീയറ്ററില്‍ എത്തുന്നത്.

അതിനിടയില്‍ ചിത്രത്തിന്റെ സെന്‍സറിംഗ് വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

സെന്‍സറിംഗില്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആറുഭാഗങ്ങളില്‍ മാറ്റം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചുവെന്നാണ് സെന്‍സര്‍ ഡീറ്റെയില്‍സ് വ്യക്തമാക്കുന്നത്. അതില്‍ എല്‍എസ്ഡി എന്ന വാക്ക് റീപ്ലേസ് ചെയ്യണം എന്നും, ഒപ്പം ചില ചീത്ത വിളികള്‍ മ്യൂട്ട് ചെയ്യാനും പറയുന്നുണ്ട്. ചിത്രത്തിന്റെ മൊത്തം ദൈര്‍ഘ്യം 154.27 മിനുട്ടാണ്.

vachakam
vachakam
vachakam

ഡീനോ ഡെന്നീസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

അതേ സമയം ഇന്നലെ മുതല്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ചില ട്രാക്കര്‍മാരുടെ വിവരം അനുസരിച്ച്‌ കേരളത്തില്‍ ആദ്യദിവസം 43 ലക്ഷത്തിന്റെ ടിക്കറ്റുകളാണ് വിറ്റുപോയത് എന്നാണ് വിവരം.

ഇന്ത്യയിലെ മറ്റുഭാഗങ്ങളില്‍ 1 ലക്ഷത്തിന്റെ ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. ഏപ്രില്‍ 7 രാത്രി 10 മണിവരെയുള്ള കണക്കുകളാണ്. അതേ സമയം വിദേശ കണക്കുകളും ചേര്‍ത്ത് ചില ഫാന്‍സ് പേജുകള്‍ 1 കോടിക്ക് അടുത്ത് പ്രീ സെയില്‍ എന്ന കണക്കുകളും പറയുന്നുണ്ട്.

vachakam
vachakam
vachakam

നേരത്തെ ട്രാക്കര്‍മാരായ ഫോറം കേരളത്തിന്റെ കണക്ക് പ്രകാരം ബുക്കിംഗ് ആരംഭിച്ച്‌ ആദ്യ എട്ടു മണിക്കൂറില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 26.50 ലക്ഷം രൂപയാണ്. 460 ഷോകള്‍ ട്രാക്ക് ചെയ്തതില്‍ നിന്നുള്ള കണക്കാണ് ഇത്. ഇത്രയും ഷോകളില്‍ നിന്ന് വിറ്റ ടിക്കറ്റുകളുടെ എണ്ണം 16,742 ആണ്. വൈകിട്ട് 6.30 വരെയുള്ള ബുക്കിം?ഗ് കണക്കുകളാണ് ഇത്.

അതേസമയം റിലീസിന് രണ്ട് ദിവസം കൂടി ശേഷിക്കുന്നതിനാല്‍ അഡ്വാന്‍സ് ബുക്കിംഗില്‍ ചിത്രം ഇനിയുമേറെ മുന്നോട്ടുപോകാന്‍ സാധ്യതയുണ്ട്. ആദ്യ ദിന പ്രതികരണങ്ങള്‍ പോസിറ്റീവ് ആകുന്നപക്ഷം ബോക്‌സ് ഓഫീസില്‍ വലിയ ചാന്‍സ് ആണ് മമ്മൂട്ടി ചിത്രത്തിന് മുന്നിലുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam