11 വർഷത്തിനു ശേഷം ഓസ്‌ട്രേലിയൻ ഷോ പ്രഖ്യാപിച്ച് ലേഡി ഗാഗ. ഓസ്‌ട്രേലിയയിൽ നടക്കുന്ന MAYHEM Ball വേൾഡ് ടൂർ പരിപാടിയിലൂടെയാണ് ലേഡി ഗാഗ വീണ്ടും ഓസ്‌ട്രേലിയയിൽ സംഗീത നിശയ്ക്ക് ഒരുങ്ങുന്നത്.
മെൽബണിലെ മാർവൽ സ്റ്റേഡിയം (ഡിസംബർ 5), ബ്രിസ്‌ബേനിലെ സൺകോർപ്പ് സ്റ്റേഡിയം (ഡിസംബർ 9), സിഡ്‌നിയിലെ അക്കോർ സ്റ്റേഡിയം (ഡിസംബർ 12) എന്നിവിടങ്ങളിലാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
2014-ൽ പുറത്തിറങ്ങിയ ആർട്ട്‌റേവ്: ദി ആർട്ട്‌പോപ്പ് ബോൾ ടൂറാണ് ഗാഗ അവസാനമായി ഓസ്‌ട്രേലിയയിൽ അവതരിപ്പിച്ചത്.
വമ്പൻ വിനോദ കമ്പനിയായ ലൈവ് നേഷൻ നിർമ്മിച്ച MAYHEM ബോൾ ടൂർ ഏപ്രിൽ 26-ന് മെക്സിക്കോ സിറ്റിയിൽ ആരംഭിച്ച് സിംഗപ്പൂർ, വടക്കേ അമേരിക്ക, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലൂടെ കടന്ന് ഓസ്‌ട്രേലിയയിൽ അവസാനിക്കും.
മാർച്ച് 7-ന് പുറത്തിറങ്ങിയ ഗാഗയുടെ പുതിയ ആൽബമായ മെയ്‌ഹെമിന്റെ പ്രചാരണാർത്ഥമായിരിക്കും ഈ ടൂർ. 2008-ൽ തന്റെ ആദ്യ ആൽബമായ ദി ഫെയിം പുറത്തിറക്കിയതോടെ ലേഡി ഗാഗ ആഗോള പ്രശസ്തിയിലേക്ക് ഉയർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്