ആലപ്പുഴ ജിംഖാന' ടീമിന് പ്രശംസയുമായി ശിവകാർത്തികേയൻ..

APRIL 9, 2025, 8:44 AM

ബ്ലോക്ക്ബസ്റ്റർ ചിത്രം 'തല്ലുമാല'യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ആലപ്പുഴ ജിംഖാന' സിനിമയിലെ പ്രധാന അഭിനേതാക്കളെല്ലാം ചേർന്ന് തമിഴ് താരം ശിവകാർത്തികേയനുമായി കൂടിക്കാഴ്ച നടത്തി. നസ്ലിൻ, ലുക്മാൻ, സന്ദീപ് പ്രദീപ്, ബേബി ജീൻ, അനഘ രവി എന്നിവരുമായി ശിവകാർത്തികേയൻ നടത്തിയ കൂടിക്കാഴ്ചയും, സിനിമയുടെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം അവർക്കൊപ്പം കാണുന്ന ശിവകാർത്തികേയന്റെ വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ട്രെയ്‌ലർ കണ്ട ശേഷം ചിത്രത്തെ പറ്റി ശിവകാർത്തികേയൻ നല്ല അഭിപ്രായം പങ്കുവെക്കുന്നതും വീഡിയോയിൽ കാണാൻ പറ്റും. സിനിമ തയ്യാറാക്കുന്നതിനായെടുത്ത പരിശ്രമം പൂർണ്ണമായും ട്രെയിലറിൽ നിന്നും മനസിലാക്കാൻ കഴിയുമെന്ന് കൂടി ടീമിനോട് ശിവകാർത്തികേയൻ വ്യക്തമാക്കി. ഏതായാലും ഈ ആഴ്ച റിലീസാകുന്ന ആലപ്പുഴ ജിംഖാന താൻ തീയേറ്ററിൽ പോയി തന്നെ കാണുമെന്നും സിനിമയെ കുറിച്ചുള്ള വിശദമായ അഭിപ്രായം അറിയിക്കുമെന്നുമാണ് ജിംഖാന ടീമിനായി ശിവകാർത്തികേയൻ നൽകിയിരിക്കുന്ന വാഗ്ദാനം.

ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി U/A സർട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കോമഡി, ആക്ഷൻ, ഇമോഷൻ എന്നിവ കലർന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറായി എത്തുന്ന ചിത്രത്തിന്റെ സിനിമയുടെ ഓൾ കേരള ബുക്കിങ്,  ഓൺലൈൻ സൈറ്റുകളിൽ ആരംഭിച്ചിരിക്കുന്നു. മമ്മൂട്ടി ചിത്രമായ ബസൂക്ക, ബേസിൽ ചിത്രമായ മരണമാസ് എന്നിവക്കൊപ്പം ക്ലാഷ് റിലീസായെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണിപ്പോൾ കാണാനാകുന്നത്.

vachakam
vachakam
vachakam

പ്ലാൻ ബി മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്‌ചേഴ്‌സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്‌സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി.എഫ.്എക്‌സ്: ഡിജി ബ്രിക്‌സ്, മേക്കപ്പ്: റോണക്‌സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്‌സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ.ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ.എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്‌സ്, പി.ആർ.ഒ & മാർക്കറ്റിംഗ്: വൈശാഖ് സി. വടക്കേവീട് & ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam