അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. ആദിക് രവിചന്ദ്രനാണ് സംവിധാനം നിര്‍വഹിക്കുന്നത്.
ഗുഡ് ബാഡ് അഗ്ലിയില്‍ വിജയ് ചിത്രത്തിലെ ഡയലോഗ് നായകൻ അജിത് കുമാര്‍ പറയുന്നുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ട്. വിജയ്‍യുടെ തുപ്പാക്കിയിലെ ഡയലോഗാണ് അജിത്ത് പറയുക എന്നാണ് റിപ്പോര്‍ട്ട്
അജിത് കുമാറിന്റെ ആക്ഷൻ കോമഡി ചിത്രം ആയിരിക്കും ഗുഡ് ബാഡ് അംഗ്ലി, അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്.
പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്