ബ്രാഡ് പിറ്റിന്റെ വരാനിരിക്കുന്ന സ്പോർട്സ് സിനിമയായ F1 കാണാൻ ആവേശത്തിലാണെന്ന് ഹോളിവുഡ് താരം ടോം ക്രൂയിസ്. 1994-ൽ പുറത്തിറങ്ങിയ ഇന്റർവ്യൂ വിത്ത് ദി വാമ്പയർ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
"ജെറി ബ്രൂക്ക്ഹൈമറിനെയും ജോ കോസിൻസ്കിയെയും ചേർത്ത് ബ്രാഡിന്റെ പുതിയൊരു സിനിമയുണ്ട്. ഈ വേനൽക്കാലത്ത് അത് കാണാൻ എനിക്ക് കാത്തിരിക്കാനാവില്ല. അത് ഗംഭീരമായിരിക്കും'' - ക്രൂസ് പറഞ്ഞു,
ബ്രാഡ് ഡ്രൈവിങ്ങിൽ മികച്ചവനാണ്.സിനിമയുടെ സെറ്റില്‍ നിന്നുള്ള ഒരു കഥയും ക്രൂസ് പങ്കുവെച്ചു."അവൻ വളരെ നല്ല ഡ്രൈവറാണ്. എന്നെ വിശ്വസിക്കൂ, ഞാൻ അവനെതിരെ മത്സരിച്ചിട്ടുണ്ട്. ഇന്റർവ്യൂ വിത്ത് ദി വാമ്പയർ' ചെയ്യുമ്പോൾ, ഞങ്ങൾ ഗോ-കാർട്ടുകളുമായി മത്സരിക്കുമായിരുന്നു'' -ക്രൂസ് കൂട്ടിച്ചേർത്തു.
എഫ് 1 ൽ, ബ്രാഡ് പിറ്റ് ഡ്രൈവറായി ആണ് അഭിനയിക്കുന്നത്. വിരമിച്ച ഫോർമുല 1 ഡ്രൈവറായി പിറ്റ് വീണ്ടും മത്സരരംഗത്തേക്ക് മടങ്ങിവരുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. ജൂൺ 25 ന് എഫ് 1 തിയേറ്ററുകളിൽ റിലീസ് ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്