സംവിധായകന്‍ യോഗോസ് ലാന്‍തിമോസും നടി എമ്മ സ്‌റ്റോണും പുതിയ ചിത്രമായ ബുഗോണിയയുടെ ട്രൈലെർ പുറത്ത്.
സ്റ്റോണ്‍ അവതരിപ്പിക്കുന്ന മിഷേല്‍ ഫുള്ളര്‍ എന്ന കഥാപാത്രത്തില്‍ നിന്നാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ട്രെയ്‌ലര്‍ പുരോഗമിക്കുമ്പോള്‍ മിഷേലിനെ രണ്ട് പേര്‍ ചേര്‍ന്ന് തട്ടി കൊണ്ടു പോവുകയാണ് ചെയ്യുന്നത്. അവര്‍ മിഷേല്‍ ഭൂമിയെ തകര്‍ക്കാന്‍ എത്തിയ ഏലിയന്‍ ആണെന്നാണ് വിശ്വസിക്കുന്നത്.
ദി ഫേവറേറ്റ്, പുവര്‍ തിങ്‌സ്, കൈന്‍ഡസ് ഓഫ് കൈന്‍ഡ്‌നെസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം യോഗോസ് ലാന്‍തിമോസും നടി എമ്മ സ്‌റ്റോണും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
സ്റ്റോണിനൊപ്പം ജെസി പ്ലെമണ്‍സ്, ഐഡന്‍ ഡെല്‍ബിസ്, അലീഷ്യ സില്‍വര്‍സ്റ്റോണ്‍, സ്റ്റാവ്രോസ് ഹാല്‍ക്കിയസ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. എമ്മ സ്റ്റോണ്‍, യോഗോസ് ലാന്‍തിമോസ് എന്നിവര്‍ ചിത്രത്തിന്റെ സഹ നിര്‍മാതാക്കളായും പ്രവര്‍ത്തിക്കുന്നുണ്ട്.
എഡ് ഗിനി, ആന്‍ഡ്രൂ ലോവ്, അരി ആസ്റ്റര്‍, ലാര്‍സ് ക്‌നുഡ്‌സെന്‍, മിക്കീ ലീ, ജെറി ക്യൂങ്ബൗം കോ എന്നിവരും അവരോടൊപ്പം പ്രവര്‍ത്തിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്