വെനീസ് ചലച്ചിത്രമേളയിൽ തന്റെ ചിത്രമായ ദി സ്മാഷിംഗ് മെഷീനിന് 15 മിനിറ്റ് സ്റ്റാൻഡിംഗ് ഒവേഷൻ ലഭിച്ചതിൽ കണ്ണീരണിഞ്ഞ് നടൻ ഡ്വെയ്ൻ ജോൺസൺ.
ചിത്രത്തിൽ, ഡ്വെയ്ൻ യുഎഫ്‌സി ഹെവിവെയ്റ്റ് ചാമ്പ്യനായ മൈക്ക് കെർ ആയിട്ടാണ് അഭിനയിച്ചത്. കെറിന്റെ പ്രൊഫഷണൽ വിജയങ്ങളും വ്യക്തിപരമായ പോരാട്ടങ്ങളും, ലഹരിവസ്തുക്കളുടെ ദുരുപയോഗ പോരാട്ടങ്ങളും ഭാര്യ ഡോണുമായുള്ള പ്രക്ഷുബ്ധമായ ബന്ധവും ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്.
കെറിന്റെ കാമുകി ഡോൺ സ്റ്റേപ്പിൾസിന്റെ വേഷം ചെയ്യുന്നത് എമിലി ബ്ലണ്ടാണ്. കൈയടിക്കിടെ, സംവിധായകൻ ബെന്നി സഫ്ഡി തന്റെ രണ്ട് താരങ്ങളെയും കെട്ടിപ്പിടിച്ച് ജോൺസണോടൊപ്പം സന്തോഷക്കണ്ണീർ പൊഴിച്ചു.
"ഇതൊക്കെ പര്യവേക്ഷണം ചെയ്യാൻ എനിക്ക് വളരെ ഭയമായിരുന്നതുകൊണ്ടാകാം ഇത്തരം അവസരങ്ങൾ എന്നെ തേടി വരുന്നില്ലെന്ന് ഞാൻ മനസ്സിലാക്കി... എന്നെത്തന്നെ കീറിമുറിക്കുന്ന ഒരു അവസരത്തിനായി ഞാൻ വളരെ ദാഹിച്ചിരുന്നു. പെട്ടെന്നാണ് , ദി സ്മാഷിംഗ് മെഷീൻ കൈയിൽ കിട്ടുന്നത് ," ജോൺസൺ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ബെന്നി സഫ്ഡിയുടെ സോളോ ഫീച്ചർ സംവിധാന അരങ്ങേറ്റമാണ് ദി സ്മാഷിംഗ് മെഷീൻ. ദി സ്മാഷിംഗ് മെഷീൻ 2025 ഒക്ടോബർ 3 ന് അമേരിക്കയിൽ റിലീസ് ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്