ഡോൺമാക്‌സിന്റെ ടെക്‌നോ ത്രില്ലർ അറ്റ് ഫെബ്രുവരി 13ന് തിയറ്ററുകളിലേക്ക്...

FEBRUARY 12, 2026, 6:41 AM

മലയാളത്തിൽ ആദ്യമായി ഡാർക്ക് വെബ് വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം..

ഡോൺ മാക്‌സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അറ്റ് ന്റെ പുതിയ പോസ്റ്റർ പുറത്ത്. മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളുടെയും എഡിറ്ററായി പ്രവർത്തിച്ച ആളാണ് ഡോൺ മാക്‌സ്. കൊച്ചുറാണി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം ആകാശ് സെൻ ആണ് നായകൻ. ടെക്‌നോ ത്രില്ലർ ജോണറിൽ എത്തുന്ന ചിത്രത്തിൽ ഷാജു ശ്രീധറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഫെബ്രുവരി 13ന് വേൾഡ് വൈഡ് ആയിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി ഡാർക്ക് വെബ് വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ എന്ന പ്രത്യേകതയും അറ്റ്‌നുണ്ട്. ഷാജു ശ്രീധറിനൊപ്പം ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മൺ, വിനീത് പീറ്റർ, കാവ്യ, അനീഷ, അഭിലാഷ്, അക്ഷര രാജ്, തോമസ് കുരുവിള തുടങ്ങിയവർക്കൊപ്പം 40ൽ അധികം പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. സൈബർ സിസ്റ്റംസാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് ഓവർസീസ് അവകാശം സ്വന്തമാക്കിയത്. സാരിഗമാ മലയാളം മ്യൂസിക് റൈറ്റ്‌സും നിർവഹിക്കും.

vachakam
vachakam
vachakam

ചിത്രത്തിന്റെ കഥയും എഡിറ്റിങും ഡോൺ മാക്‌സ് തന്നെയാണ് നിർവഹിക്കുക. ഛായാഗ്രാഹകൻ രവിചന്ദ്രൻ ആണ് കാമറ. ഹുമറും ഷാജഹാനും 4 മ്യൂസിക്‌സ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം. ലൈൻ പ്രൊഡ്യൂസർ: ജയകൃഷ്ണൻ ചന്ദ്രൻ, പ്രോജക്ട് ഡിസൈനർ: എൻ.എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട്: അരുൺ മോഹനൻ, മേക്കപ്പ്: രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം: റോസ് റെജിസ്, ആക്ഷൻ കൊറിയോഗ്രഫി: കനൽ കണ്ണൻ, ചീഫ് അസോസിയേറ്റ്: എ.കെ റെജിലേഷ്, ക്രിയേറ്റീവ് ഡയറക്ടർ: റെജിസ് ആന്റണി,

അസോസിയേറ്റ് ഡയറക്ടർ: പ്രകാശ് ആർ നായർ, സൗണ്ട് ഡിസൈനിങ്: ധനുഷ് നായനാർ, സൗണ്ട് മിക്‌സിങ്: ആനന്ദ് രാമചന്ദ്രൻ, കളറിസ്റ്റ്: സുജിത്ത് സദാശിവൻ, സ്റ്റുഡിയോ: ആക്ഷൻ ഫ്രെയിംസ് മീഡിയ, വി.എഫ്.എക്‌സ്: ശരത് വിനു, ഐഡന്റ് ലാബ്‌സ്, എ.ഡി. ആർ എഞ്ചിനീയർ: അനന്തകൃഷ്ണൻ, അസോ. എഡിറ്റർ: ജിബിൻ പൗലോസ് സജി, ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബോണി അസന്നാർ, മാർക്കറ്റിങ് ഹെഡ്: ജിബിൻ ജോയ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻ: അനന്ദു എസ് കുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam