100 കോടിയിലേക്ക് കുതിപ്പ് തുടർന്ന് പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഡീയസ് ഈറെ.
റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും മിക്ക തിയേറ്ററുകളിലും തിരക്ക് വർധിച്ചുകൊണ്ടിരിക്കുക്കയാണ്. സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവരുകയാണ്. ചിത്രം ഉടൻ തന്നെ 100 കോടി ക്ലബ്ബിലേക്ക് ഇടം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
ഈ വർഷം തുടരെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങളും 50 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. അങ്ങനെ മലയാളത്തിൽ ഈ അപൂർവ്വ നേട്ടം കൈവരിച്ച നടൻ മോഹൻലാൽ ആയി മാറി. ഇപ്പോഴിതാ അതേ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രണവ് മോഹൻലാലും.
'ക്രോധത്തിന്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.
18 ദിവസങ്ങൾ പിന്നിടുമ്പോൾ 80.10 കോടിയാണ് ഡീയസ് ഈറെയുടെ ആഗോള കളക്ഷൻ. കേരളത്തിൽ നിന്ന് 36.30 കോടി വാരിക്കൂട്ടിയ ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 10.80 കോടി സ്വന്തമാക്കി. 33 കോടിയാണ് സിനിമയുടെ ഓവർസീസ് മാർക്കറ്റ് കളക്ഷൻ. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയ്ക്ക് ശേഷം 80 കോടി പിന്നിടുന്ന പ്രണവ് ചിത്രമാണ് ഡീയസ് ഈറെ. ചിത്രം വൈകാതെ 100 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഒരു A സർട്ടിഫിക്കറ്റ് ലഭിച്ച ഹൊറർ സിനിമയ്ക്ക് 18 ദിവസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
