രജനീകാന്ത് ആരാധകര്‍ കൂലിയുടെ റിലീസിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ആമിര്‍ ഖാനും കാമിയോ റോളില്‍ എത്തുന്നുണ്ട്.
ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ തന്നെ ആമിര്‍ ഖാന്റെ ദാഹ എന്ന കഥാപാത്രത്തെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഈ കാമിയോ റോള്‍ ചെയ്യാനായി താരം 20 കോടിയാണ് പ്രതിഫലമായി വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പ്രതിഫലം സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിര്‍ ഖാന്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള കാമിയോ റോളിലാണ് എത്തുന്നത്.
"രജനീകാന്തിനോടും കൂലി ടീമിനോടും ആമിര്‍ ഖാന് വളരെ അധികം സ്‌നേഹവും ബഹുമാനവും ഉണ്ട്. പൂര്‍ണമായ തിരക്കഥ പോലും കേള്‍ക്കാതെയാണ് അദ്ദേഹം സിനിമ ചെയ്യാമെന്ന് പറഞ്ഞത്. ടീമിനോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ് ഈ അതിഥി വേഷം. കൂടാതെ അതിനായി അദ്ദേഹം പ്രതിഫലം വാങ്ങിയിട്ടില്ല", എന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്