'ധുരന്ധർ 2' ന്റെ അണിയറയിൽ പ്രമുഖ താരങ്ങൾ എത്തുമെന്ന വാർത്തകൾ പുറത്തുവന്നതോടെ, ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. ഫ്ലാഷ്ബാക്ക് രംഗങ്ങളിലൂടെ അക്ഷയ് ഖന്ന തിരിച്ചെത്തുമെന്ന് സ്ഥിരീകരിച്ചതിന് ശേഷം, വിക്കി കൗശലും ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നു.
രൺവീർ സിംഗ്, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ, വിക്കിയുടെ വരവ് 'ധുരന്ധർ സിനിമാറ്റിക് യൂണിവേഴ്‌സിനെ' വലിയ തോതിൽ വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിക്കിയുടെ സാന്നിധ്യം വെറുമൊരു അതിഥി വേഷം മാത്രമല്ല എന്നതാണ് ആരാധകരെ ആവേശഭരിതരാക്കുന്നത്. 2019-ലെ സൂപ്പർഹിറ്റ് ചിത്രം 'ഉറി: ദ സർജിക്കൽ സ്ട്രൈക്കിലെ' പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട മേജർ വിഹാൻ ഷെർഗിൽ എന്ന കഥാപാത്രമായിട്ടായിരിക്കും വിക്കി വീണ്ടും എത്തുന്നത്.
''2016-ലെ പശ്ചാത്തലത്തിലുള്ള ഉറിയിലെ വിക്കിയുടെ കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ വിക്കിയും രൺവീറിന്റെ കഥാപാത്രവും തമ്മിൽ കണ്ടുമുട്ടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിക്കിക്കായി ചില ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട്" എന്നാണ് മിഡ്-ഡേ മീഡിയയോട് സിനിമയോടടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയത്.
2019-ൽ പുറത്തിറങ്ങിയ 'ഉറി: ദ സർജിക്കൽ സ്ട്രൈക്ക്' എന്ന ചിത്രത്തിലൂടെയാണ് വിക്കിയും ആദിത്യയും ഒന്നിക്കുന്നത്. ആദിത്യയുടെ ആദ്യ സംവിധാന സംരംഭമായിരുന്ന ഈ ചിത്രം നാല് ദേശീയ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
