‘തുടരും’ നേടിയ ഗംഭീര വിജയത്തിൻ്റെ ആവേശം നിലനിൽക്കെ, മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രജപുത്ര രഞ്ജിത്ത് തന്നെയാണ് മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രവും നിർമ്മിക്കുന്നത്.
‘തുടരും’ സിനിമയുടെ വിജയാഘോഷ വേളയിലാണ് നിർമ്മാതാവ് രഞ്ജിത്ത് പുതിയ പ്രൊജക്റ്റ് പ്രഖ്യാപിച്ചത്. “തരുൺ മൂർത്തി അടുത്ത മോഹൻലാൽ പടം ചെയ്യുന്നു,” എന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായി.
എന്നാൽ മോഹൻലാൽ ചിത്രം തുടങ്ങുന്നതിനു മുൻപ് തരുൺ മൂർത്തിക്ക് മറ്റു ചില വമ്പൻ പ്രൊജക്റ്റുകൾ പൂർത്തിയാക്കാനുണ്ട്.
ആദ്യത്തേത്, ബിനു പപ്പുവിൻ്റെ രചനയിൽ ഫഹദ് ഫാസിൽ നായകനാകുന്ന ‘ടോർപിഡോ’ ആണ്. നസ്‌ലെൻ, അർജുൻ ദാസ്, ഗണപതി തുടങ്ങിയ യുവതാരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
രണ്ടാമതായി, പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ‘ഓപ്പറേഷൻ കംബോഡിയ’. ‘ഓപ്പറേഷൻ ജാവ’യുടെ രണ്ടാം ഭാഗമായി കണക്കാക്കാവുന്ന ഈ ചിത്രത്തിൽ ലുക്മാൻ അവറാൻ, ബാലു വർഗീസ്, ബിനു പപ്പു, ഇർഷാദ് അലി തുടങ്ങി ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങളെല്ലാം അണിനിരക്കും. ഈ ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമാകും തരുൺ മൂർത്തി മോഹൻലാലിനൊപ്പമുള്ള അടുത്ത പ്രോജക്റ്റിന് തുടക്കമിടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
